Image

പോള്‍ ഫ്രാന്‍സീസ് ഡാലസില്‍ നിര്യാതനായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 14 January, 2018
പോള്‍ ഫ്രാന്‍സീസ് ഡാലസില്‍ നിര്യാതനായി
ഡാളസ്: കോട്ടയം കുറവിലങ്ങാട് കൊട്ടാരത്തില്‍ പോള്‍ ഫ്രാന്‍സീസ് (78) ഡാലസില്‍ നിര്യാതനായി. ഡാളസിലെ ആദ്യകാല പ്രവാസി മലയാളിയും, ഗാര്‍ലാന്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയ സ്ഥാപക അംഗങ്ങളില്‍ ഒരാളും, ഇടവകയുടെ മുന്‍ പാരീഷ് കൗണ്‍സില്‍ അംഗവും, മുന്‍ യൂത്ത് കോഓര്‍ഡിനേറ്ററുമായിരുന്നു പരേതന്‍. 

 ഭാര്യ: അന്നമ്മ പോള്‍ ആലപ്പുഴ തത്തംപള്ളി കാവാലം കുടുംബാംഗം.

മക്കള്‍: വീണാ വലിയവീട് (ഡാളസ്), ടീന പോള്‍ (ഹൂസ്റ്റണ്‍)
മരുമകന്‍: ജോസഫ് വലിയവീട് (മോന്‍സി, ഡാളസ്)

ജനുവരി 19 വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ (4922 Rosehill Rd., Garland, TX 75043) പൊതുദര്‍ശനം.  

ജനുവരി 20 ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു,  റൗലറ്റ് സേക്രഡ് ഹാര്‍ട്ട് സെമിത്തേരിയില്‍ (Sacred Heart Cemetery; 3900 Rowlett Rd., Rowlett, TX 75088.) സംസ്‌കാരം.
പോള്‍ ഫ്രാന്‍സീസ് ഡാലസില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക