Image

അനന്തമായ ജീവിതം

ചാക്കോ ഇട്ടിച്ചെറിയ Published on 15 March, 2012
അനന്തമായ ജീവിതം
അനന്തമായ ജീവിതം എനിയ്‌ക്കു തന്ന ദൈവമേ
കനിഞ്ഞുനിന്‍കരുണയാല്‍ മലിനമെന്റെഹൃത്തടം
ഒഴിച്ചിടുന്നുവീണ്ടുമേ നിറച്ചിടുന്നുനിത്യമായ്‌
പുതുക്കമാര്‍ന്ന ജീവിതം പ്രസാദമാക്കി മല്‌പ്രഭോ !

സമസ്‌തവുംനിനക്കധീനമെന്റെദേഹിദേഹവും
വിശുദ്ധമാക്കിലോകവാസമൊക്കെയും ഫലപ്രദം
സമര്‍പ്പിതം മ സര്‍വവും ജഗത്‌ഗുരോ സമൃദ്ധമായ്‌
എനിയ്‌ക്കുജീവനേകിനീനയിക്ക,നിത്യവാസവും

പ്രഭാതവുംപ്രദോഷവും ഇടയ്‌ക്കുവന്നുനേരിടും
പകല്‍ക്കിനാക്കള്‍ചിന്തയെന്‍പ്രവൃത്തിയൊക്കെരമ്യമായ്‌
നടപ്പിലുംകിടപ്പിലുംതിരുക്കരത്തിലെന്നെ നീ !
വഹിച്ചു നിന്‍കരുണയാല്‍ നടത്തിടുന്നദൈവമേ

നിനക്കനിഷ്ട്‌മായ്‌ഭവിപ്പതൊന്നുപൊലുമെയെനി
യ്‌ക്കകക്കുരുന്നിലേശിടാതെകോട്ടകെട്ടിഭദ്രമായ്‌
എന്‍റെഅന്തരംഗവും അധരഭാഷണങ്ങളും
വികാരധാരയൊക്കെയും വിശാലമായ്‌ഭവിച്ചിടാന്‍

ഇഹത്തിലുള്ളമര്‍ത്യരെന്‍സഹോദരങ്ങളൊക്കെയും
പെരുത്തജീവജാലവുംപൊരുത്തമോട്‌ വാണിടാന്‍
അകക്കുരുന്നിലഗ്‌നിയായ്‌ എരിഞ്ഞുദീപനാളമായ്‌
പ്രകാശമെന്റെപാതയില്‍ പരത്തിനീനയിച്ചിടൂ!

അനന്തമായജീവിതംഎനിയ്‌ക്കുതന്ന ദൈവമേ
നിറയ്‌ക്കനിന്റെശക്തിയാല്‍ ദിനംദിനംകൃപാനിധേ
പദാംബുജംനമിച്ചിടുന്നു പുണ്ണ്യതീര്‍ഥമെത്തിഞാന്‍
പറഞ്ഞിടുന്നുപാപമേറ്റുകൊള്ളുകെന്നെ മല്‍പ്ര്‌ഭോ !


ചാക്കോ ഇട്ടിച്ചെറിയ ചിക്കാഗോ
അനന്തമായ ജീവിതം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക