Image

ജസ്റ്റിസ്‌ ലോയയുടെ മരണം സ്വാഭാവികമെന്ന്‌ പറയിപ്പിച്ചത്‌ അമിത്‌ ഷായെ രക്ഷിക്കാന്‍: ലോയയുടെ സുഹൃത്ത്‌

Published on 15 January, 2018
ജസ്റ്റിസ്‌  ലോയയുടെ മരണം സ്വാഭാവികമെന്ന്‌ പറയിപ്പിച്ചത്‌ അമിത്‌ ഷായെ രക്ഷിക്കാന്‍:  ലോയയുടെ സുഹൃത്ത്‌
ന്യൂദല്‍ഹി: ജസ്റ്റിസ്‌ ലോയയുടെ മരണം സ്വാഭാവികമാണെന്ന കാര്യത്തില്‍ കുടുംബത്തിന്‌ യാതൊരു സംശയവുമില്ലെന്ന്‌ മകന്‍ അനൂജ്‌ ലോയ പറഞ്ഞത്‌ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായാണെന്ന്‌ ലോയയുടെ അടുത്ത സുഹൃത്ത്‌. അമിത്‌ ഷാ രക്ഷിക്കാന്‍ വേണ്ടിയുള്ള രാഷ്ട്രീയ സമ്മര്‍ദ്ദമാണ്‌ അവരുടെ വായടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ലോയയുടെ സുഹൃത്തും മുന്‍ സഹപ്രവര്‍ത്തകനുമായ അഡ്വ. ബല്‍വന്ദ്‌ യാദവ്‌ കാരവന്‍ മാഗസിനോടാണ്‌ ഇക്കാര്യം പറഞ്ഞത്‌.

'കാലങ്ങളായി എനിക്ക്‌ ആ കുടുംബത്തെ അറിയാം. അമിത്‌ ഷായെ രക്ഷിക്കാനുള്ള രാഷ്ട്രീയ സമ്മര്‍ദ്ദമാണ്‌ അവരെ ഇപ്പോള്‍ നിശബ്ദരാക്കിയത്‌.' അദ്ദേഹം പറയുന്നു.

ലോയയുടെ മരണവുമായി ബന്ധപ്പെട്ട്‌ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുളള ഒരു അന്വേഷണം വേണം. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചു മാത്രമല്ല 2014 ഡിസംബറില്‍ അദ്ദേഹം മരണപ്പെടാന്‍ കാരണമായ എല്ലാ സംഭവങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ലോയയുടെ മരണവുമായി ബന്ധപ്പെട്ട്‌ സംശയം ഉയര്‍ത്തിയ കുടുംബാംഗങ്ങള്‍ ഈ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ നിശബ്ദരായത്‌ ഞെട്ടിക്കുന്നു.' ജാധവ്‌ പറഞ്ഞു.

സുപ്രീം കോടതിയില്‍ മുതിര്‍ന്ന നാല്‌ ജഡ്‌ജിമാര്‍ ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തി ദിവസങ്ങള്‍ക്കുള്ളിലാണ്‌ അനൂജ്‌ വാര്‍ത്താസമ്മേളനം നടത്തിയതെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

തങ്ങളുടെ കുടുംബത്തെ പ്രശ്‌നത്തിലാക്കരുതെന്ന അഭ്യര്‍ത്ഥനയുമായി കഴിഞ്ഞദിവസമാണ്‌ ലോയയുടെ മകന്‍ അനൂജ്‌ വാര്‍ത്താസമ്മേളനം നടത്തിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക