Image

വിശാലും സാമന്തയും ഒന്നിക്കുന്ന ഇരുമ്പു തിരൈ

Published on 15 January, 2018
വിശാലും സാമന്തയും ഒന്നിക്കുന്ന ഇരുമ്പു തിരൈ

തമിഴ്‌ താരം വിശാലും സാമന്ത രൂത്ത്‌ പ്രഭുവും ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ഇരുമ്പു തിരൈയുടെ അഴഗേ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. വീഡിയോയ്‌ക്ക്‌ മികച്ച വരവേല്‍പ്പാണ്‌ യൂട്യൂബില്‍ ലഭിക്കുന്നത്‌. വിവേക്‌ രചിച്ചിരിയ്‌ക്കുന്ന വരികള്‍ക്ക്‌ യുവാന്‍ ശങ്കര്‍ രാജയാണ്‌ സംഗീതം നല്‍കിയിരിക്കുന്നത്‌. അരുണ്‍ കമ്മത്ത്‌, ജോനിത ഗാന്ധി എന്നിവരാണ്‌ ആലാപനം.

പി എസ്‌ മിത്രന്‍ സംവിധാനം ചെയ്യുന്ന ഇരുമ്പു തിരൈ വിശാല്‍ ഫിലിംസ്‌ ഫാക്ടറിയുടെ ബാനറില്‍ താരം തന്നെയാണ്‌ നിര്‍മ്മിക്കുന്നത്‌. ചിത്രത്തില്‍ മേജര്‍ കതിരവന്റെ വേഷമാണ്‌ വിശാലിന്റേത്‌. 

രതീ ദേവി എന്ന ഡോക്ടറായി തെന്നിന്ത്യന്‍ താരസുന്ദരി സാമന്തയും എത്തുന്നു. നാഗചൈതന്യയുമായുള്ള വിവാഹത്തിന്‌ ശേഷം സാമന്ത വേഷമിടുന്ന മൂന്നാമത്തെ ചിത്രമാണ്‌ ഇരുമ്പു തിരൈ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക