Image

പള്ളി പെരുന്നാള്‍ സൈറ്റുമായി 'പൊട്ടാസും തോക്കും' ഹ്രസ്വചിത്രം

Published on 15 January, 2018
പള്ളി പെരുന്നാള്‍ സൈറ്റുമായി 'പൊട്ടാസും തോക്കും' ഹ്രസ്വചിത്രം

കൊച്ചി: 'പൊട്ടാസും തോക്കും' എന്ന ഹ്രസ്വചിത്രം മ്യൂസിക്‌247 യൂട്യൂബില്‍ റിലീസ്‌ ചെയ്‌തു. നിതിന്‍ സൈമണിന്റെ തിരക്കഥയില്‍ മിബിഷ്‌ ബിജു സംവിധാനം നിര്‍വഹിച്ച ഈ ചിത്രം ഒരു പള്ളി പെരുന്നാളില്‍ പ്രധാന കഥാപാത്രങ്ങളായ കുട്ടിക്കും ബുദ്ധിപരമായ വളര്‍ച്ചക്കുറവ്‌ നേരിടുന്ന ഒരു പയ്യനും അഭിമുഖീകരിക്കേണ്ടി വന്ന ഒരു സംഭവത്തെ കുറിച്ചാണ്‌.

യഥാര്‍ത്ഥ പള്ളി പെരുന്നാളിന്റെ അന്തരീക്ഷം ഉണ്ടാക്കുവാന്‍ അണിയറ പ്രവര്‍ത്തകര്‍ ഒരു പള്ളിയുടെ സമീപം പെരുന്നാളിന്റെ സെറ്റ്‌ ഒരുക്കി. കളിപ്പാട്ട കടകള്‍, ചെണ്ടമേളം, ലൈറ്റ്‌സ്‌, സ്റ്റേജ്‌ എന്നിവയും, കൂടാതെ നൂറു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും ഇതില്‍ ഉള്‍പ്പെടുത്തി.

'പൊട്ടന്‍'' എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ ഷൈന്‍ പള്ളത്ത്‌ യേശുദാസ്‌ മേക്‌ ഓവര്‍ നടത്തിയിരിക്കുന്നു. കുട്ടിയുടെ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത്‌ ബേബി അലോണ ജോണ്‍സണാണ്‌.

ഛായാഗ്രഹണം നിര്‍വഹിച്ച സിയാദ്‌ എ സ്‌, നാല്‌ മിനിട്ടോളം ദൈര്‍ഘ്യം വരുന്ന ഒറ്റ ഷോട്ടും ഈ ചിത്രത്തില്‍ എടുത്തിട്ടുണ്ട്‌. ചിത്രസംയോജനം ചെയ്‌തിരിക്കുന്നത്‌ ഷൈന്‍ ഷാജു കെയാണ്‌. ക്രിസ്‌റ്റി ജോബി പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നു. ഫാ. വിന്‍സെന്റ്‌ വാരിയത്ത്‌ രചിച്ച്‌ ഫാ. ടിജോ കോലോത്തുംവീട്ടില്‍ സംഗീതം നല്‍കി ശ്രീനാഥ്‌ ക്ലീറ്റസ്‌ ആലപിച്ചിരിക്കുന്ന `കാഴ്‌ച്ചപോയൊരീ` എന്ന ഗാനവും ഹ്രസ്വചിത്രത്തിലുണ്ട്‌. പി ജി സേവ്യറാണ്‌ 'പൊട്ടാസും തോക്കും' നിര്‍മിച്ചിരിക്കുന്നത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്‌ണര്‍.

'പൊട്ടാസും തോക്കും' ഹ്രസ്വചിത്രം മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=9mtIw8rf_HY
പള്ളി പെരുന്നാള്‍ സൈറ്റുമായി 'പൊട്ടാസും തോക്കും' ഹ്രസ്വചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക