Image

വിമതരെ തള്ളി ചീഫ് ജസ്റ്റീസ്; ജസ്റ്റീസ് ലോയയുടെ കേസില്‍ ബെഞ്ച് മാറ്റില്ല

Published on 15 January, 2018
വിമതരെ തള്ളി ചീഫ് ജസ്റ്റീസ്; ജസ്റ്റീസ് ലോയയുടെ കേസില്‍ ബെഞ്ച് മാറ്റില്ല

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത്ഷാ പ്രതിപ്പട്ടികയില്‍ ഉള്ള സൊറാബുദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട പ്രത്യേക സിബിഐ കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണം സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ചൊവ്വാഴ്ച പരിഗണിക്കുന്ന ഹര്‍ജികളുടെ പട്ടികയില്‍ ലോയയുടെ മരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന റിട്ട് ഹര്‍ജികളും ഉള്‍പ്പെടുത്തി. 

അതേസമയം, ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം വരുത്തിയില്ല. ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, എം.എം. ശാന്തനഗൗഡര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 

ജഡ്ജി ലോയയുടെ മരണം ഗൗരവമുള്ള വിഷയമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, കഴിഞ്ഞ ദിവസം സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞിരുന്നു. കേസില്‍ ഒരു കക്ഷിയുടെ മാത്രം വാദം കേട്ടിട്ട് കാര്യമില്ല. എല്ലാ കക്ഷികളുടെയും വാദം കേള്‍ക്കണമെന്നും കോടതി പറഞ്ഞു. 

ജഡ്ജി ലോയയുടെ കേസ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര കൈകാര്യം ചെയ്ത രീതി നാലു മുതിര്‍ന്ന ജഡ്ജിമാരുടെ മാധ്യമസമ്മേളനത്തില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. ജഡ്ജിമാരുടെ പൊട്ടിത്തെറിക്കു പിന്നില്‍ പ്രധാന കേസുകള്‍ ചീഫ് ജസ്റ്റീസ്, മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കിയുള്ള ബെഞ്ചിന് കൈമാറുന്നതാണെന്നും വ്യഖ്യാനങ്ങളുണ്ടായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക