Image

നടന്‍ ലാലും നടിയും ഭീഷണിപ്പെടുത്തിയെന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതി മാര്‍ട്ടിന്റെ പിതാവ്

Published on 15 January, 2018
നടന്‍ ലാലും നടിയും ഭീഷണിപ്പെടുത്തിയെന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതി മാര്‍ട്ടിന്റെ  പിതാവ്

അങ്കമാലി: തനിക്കെതിരേ വധഭീഷണിയുണ്ടെന്നു നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍. റിമാന്‍ഡില്‍ കഴിയുന്ന മാര്‍ട്ടിനെ തിങ്കളാഴ്ച അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ടേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണു പരാതിയായി ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇതേത്തുടര്‍ന്നു അടച്ചിട്ട കോടതിമുറിയില്‍ മാര്‍ട്ടിനു പറയാനുള്ള കാര്യങ്ങളെല്ലാം വ്യക്തമാക്കാന്‍ അവസരം നല്‍കി. കോടതിയെ അറിയിക്കാനുള്ള കാര്യങ്ങളെല്ലാം മാര്‍ട്ടിന്‍ എഴുതി നല്‍കി. 

എന്നാല്‍, പരാതി പരിഗണിച്ച കോടതി ഇതെല്ലാം വിചാരണക്കോടതിയുടെ പരിഗണനയില്‍ വരുന്ന കാര്യങ്ങളാണെന്നും മജിസ്‌ട്രേറ്റ് കോടതിക്ക് ഇടപെടാനാവില്ലെന്നും അറിയിച്ചു. വധഭീഷണിയുണ്ടെന്നുള്ള പരാതിയില്‍, വേണ്ട സുരക്ഷ നല്‍കാന്‍ നിര്‍ദേശവും നല്‍കി. 

നടന്‍ ലാലും ആക്രമണത്തിനിരയായ നടിയുമാണു ഭീഷണിപ്പെടുത്തുന്നതെന്നു കോടതി നടപടികള്‍ക്കു ശേഷം പുറത്തിറങ്ങിയ മാര്‍ട്ടിന്റെ പിതാവ് മാധ്യമങ്ങളോടു പറഞ്ഞു. കേസിലെ യഥാര്‍ഥ കാര്യങ്ങള്‍ പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയതെന്നും മാര്‍ട്ടിന്‍ പറഞ്ഞു. എന്നാല്‍, റിമാന്‍ഡില്‍ കഴിയുന്ന മാര്‍ട്ടിനെ എങ്ങനെയാണ് ഭീഷണിപ്പെടുത്തിയതെന്ന് ഇവര്‍ക്കു മറുപടിയുണ്ടായില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക