Image

ആലങ്ങാട് യോഗത്തിന്റെയും അമ്പലപ്പുഴ ദേശക്കാരുടെയും ശീവേലിയില്‍ സന്നിധാനം ഭക്തിസാന്ദ്രമായി

അനില്‍ പെണ്ണുക്കര Published on 15 January, 2018
ആലങ്ങാട് യോഗത്തിന്റെയും അമ്പലപ്പുഴ ദേശക്കാരുടെയും ശീവേലിയില്‍  സന്നിധാനം ഭക്തിസാന്ദ്രമായി
കര്‍പ്പൂര ദീപപ്രഭയാല്‍ ജ്വലിച്ചുനിന്ന പതിനെട്ടു പടികളെയും സാക്ഷിയാക്കി, അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായി കരുതപ്പെടുന്ന ആലങ്ങാട് യോഗം നടത്തിയ ശീവേലി സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി. 

ഉടുക്കുകൊട്ടി അയ്യപ്പനെ ഭജിച്ച് അവര്‍ ഭക്തിയുടെ നെറുകയില്‍ ചുവടുകള്‍ വെച്ചു. മാളികപ്പുറത്തെ മണിമണ്ഡപത്തില്‍ നിന്നും പൂജിച്ച് വാങ്ങിയ ഗോളകയും തിരുവാഭരണത്തോടൊപ്പം പന്തളം കൊട്ടാരത്തില്‍ നിന്നും കൊണ്ടുവന്ന തിടമ്പും ചാര്‍ത്തിയാണ് ശീവേലി നടത്തിയത്.
ശുഭ്രവസ്ത്രം ധരിച്ച്, വാലിട്ട് കണ്ണെഴുതി, കര്‍പ്പൂര താലമേന്തി നൂറുകണക്കിന് യോഗാംഗങ്ങള്‍ ശീവേലിയില്‍ അണിനിരന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പതിനെട്ടാംപടിയ്ക്കല്‍ എത്തിയശേഷം, പടികള്‍ കഴുകി അവയില്‍ കര്‍പ്പൂരപൂജയും ആരാധനയും നടത്തി. തുടര്‍ന്ന് അയ്യപ്പദര്‍ശനത്തനുശേഷം മാളികപ്പുറത്തേയ്ക്ക് മടങ്ങി.
ജനുവരി രണ്ടിന് യാത്ര പുറപ്പെട്ട യോഗക്കാര്‍, ഒട്ടേറെ ക്ഷേത്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് ശബരിമലയില്‍ എത്തിയത്. 11ന് എരുമേലിയില്‍ പേട്ടസദ്യ നടത്തി. പേട്ടതുള്ളലിനുശേഷം ഗോളക അയ്യപ്പസ്വാമിയ്ക്ക് ചാര്‍ത്തി, ദീപാരാധന തൊഴുതു. തുടര്‍ന്ന് പമ്പയിലെത്തി പമ്പാസദ്യയും വിളക്കും നടത്തി. 13ന് സന്നിധാനത്ത് എത്തിച്ചേര്‍ന്നു. 14ന് മകരജ്യോതി ദര്‍ശനം നടത്തി. തുടര്‍ന്ന്, മണിമണ്ഡപത്തില്‍ യോഗം വക നിവേദ്യം അര്‍പ്പിച്ചശേഷമാണ് ശീവേലി എഴുന്നള്ളത്തില്‍ പങ്കെടുത്തത്. 

ഐതിഹ്യ വിശുദ്ധിയുടെ നിറവില്‍ സന്നിധാനത്ത് അമ്പലപ്പുഴ ദേശക്കാരുടെ ഭക്തിസാന്ദ്രമായ ശീവേലി എഴുന്നള്ളത്ത് നടന്നു. മാളികപ്പുറത്തുനിന്നും ആരംഭിച്ച എഴുന്നള്ളത്ത്, പതിനെട്ടാം പടിയ്ക്കലെത്തി, പടി പതിനെട്ടും കഴുകി, കര്‍പ്പൂരാരാധന നടത്തിയിറങ്ങി, ദര്‍ശനം നടത്തിയശേഷം മാളികപ്പുറത്തേയ്ക്ക് മടങ്ങി.

തിരുവാഭരണത്തോടൊപ്പം പന്തളം കൊട്ടാരത്തില്‍ നിന്നും കൊണ്ടുവന്ന കൊടിക്കൂറകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ, മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി, മണിമണ്ഡപത്തില്‍ പൂജിച്ച തിടമ്പ്, ജീവകയില്‍ പ്രതിഷ്ഠിച്ചാണ് എഴുന്നള്ളത്ത് ആരംഭിച്ചത്. സമൂഹപ്പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരാണ് തിടമ്പ് ഏറ്റുവാങ്ങിയത്. സംഘാംഗങ്ങള്‍ കര്‍പ്പൂര താലമേന്തി ശീവേലിയില്‍ അണിനിരന്നു. 75 മാളികപ്പുറങ്ങളും 275 അയ്യപ്പ•ാരുമായി ജനുവരി ആറിന് അമ്പലപ്പുഴ ക്ഷേത്രത്തില്‍നിന്നുമാണ് സംഘം പുറപ്പെട്ടത്. നൂറിലധികം ക്ഷേത്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. മണിമലക്കടവ് ദേവീക്ഷേത്രത്തില്‍ ആഴിപൂജ നടത്തി, എരുമേലിയില്‍ പേട്ടതുള്ളി, പമ്പാസദ്യയും കഴിഞ്ഞശേഷം 13ന് രാത്രിയാണ് സംഘം സന്നിധാനത്ത് എത്തിയത്.

മകരവിളക്ക് ദിവസം രാവിലെ, ശബരിമല മേല്‍ശാന്തി എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, അമ്പലപ്പുഴക്കാരുടെ നെയ്യഭിഷേകവും അത്താഴപൂജയ്ക്ക് മഹാനിവേദ്യവും നടത്തി. കാര എള്ള്, ശര്‍ക്കര, നെയ്യ്, തേന്‍, കല്‍ക്കണ്ടം, മുന്തിരി എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ എള്ള് പായസമാണ് മഹാനിവേദ്യത്തിന് നിവേദിച്ചത്. സമൂഹപ്പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായര്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. സംഘം പ്രസിഡന്റ് ആര്‍ ഗോപകുമാര്‍, സെക്രട്ടറി എന്‍ മാധവന്‍കുട്ടി നായര്‍, ഖജാന്‍ജി കെ ചന്ദ്രകുമാര്‍, തീര്‍ഥാടക കമ്മിറ്റി ചെയര്‍മാന്‍ പി വേണുഗോപാല്‍, കണ്‍വീനര്‍ ആര്‍ മധു എന്നിവര്‍ നേതൃത്വം നല്‍കി..
ആലങ്ങാട് യോഗത്തിന്റെയും അമ്പലപ്പുഴ ദേശക്കാരുടെയും ശീവേലിയില്‍  സന്നിധാനം ഭക്തിസാന്ദ്രമായി
ആലങ്ങാട് യോഗത്തിന്റെയും അമ്പലപ്പുഴ ദേശക്കാരുടെയും ശീവേലിയില്‍  സന്നിധാനം ഭക്തിസാന്ദ്രമായി
ആലങ്ങാട് യോഗത്തിന്റെയും അമ്പലപ്പുഴ ദേശക്കാരുടെയും ശീവേലിയില്‍  സന്നിധാനം ഭക്തിസാന്ദ്രമായി
ആലങ്ങാട് യോഗത്തിന്റെയും അമ്പലപ്പുഴ ദേശക്കാരുടെയും ശീവേലിയില്‍  സന്നിധാനം ഭക്തിസാന്ദ്രമായി
ആലങ്ങാട് യോഗത്തിന്റെയും അമ്പലപ്പുഴ ദേശക്കാരുടെയും ശീവേലിയില്‍  സന്നിധാനം ഭക്തിസാന്ദ്രമായി
ആലങ്ങാട് യോഗത്തിന്റെയും അമ്പലപ്പുഴ ദേശക്കാരുടെയും ശീവേലിയില്‍  സന്നിധാനം ഭക്തിസാന്ദ്രമായി
ആലങ്ങാട് യോഗത്തിന്റെയും അമ്പലപ്പുഴ ദേശക്കാരുടെയും ശീവേലിയില്‍  സന്നിധാനം ഭക്തിസാന്ദ്രമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക