Image

പോലീസ്‌ പിടികൂടിയത്‌ സംഭാവനയെന്ന്‌ സായ്‌ബാബ ട്രസ്റ്റ്‌

Published on 28 June, 2011
പോലീസ്‌ പിടികൂടിയത്‌ സംഭാവനയെന്ന്‌ സായ്‌ബാബ ട്രസ്റ്റ്‌
പുട്ടപര്‍ത്തി: കഴിഞ്ഞ ദിവസം പുട്ടപര്‍ത്തിയിലെ സായി കേന്ദ്രത്തില്‍ നിന്ന്‌ പോലീസ്‌ പിടിച്ചെടുത്ത 35 ലക്ഷം രൂപ അന്തരിച്ച ബാബയ്‌ക്ക്‌ സമാധി സ്‌മാരകം നിര്‍മ്മിക്കാന്‍ ഒരു ഭക്തന്‍ സംഭാവന നല്‍കിയതാണെന്ന്‌ സായിബാബാ ട്രസ്റ്റ്‌ അംഗം വി.ശ്രീനിവാസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭക്തന്‍മാരില്‍ നിന്നും ലഭിക്കുന്ന സംഭാവനകളെകുറിച്ചുള്ള വിവരങ്ങള്‍ ട്രസ്റ്റ്‌ സൂക്ഷിക്കാറുണ്ട്‌. ഈ സംഭാവനകള്‍ കൃത്യമായി ബാങ്കില്‍ നിക്ഷേപിക്കാറുണ്ട്‌. ട്രസ്റ്റിന്റെ ഇടപാടുകള്‍ സുതാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുട്ടപര്‍ത്തി ടൗണില്‍വച്ച്‌ സത്യസായി ട്രസ്റ്റിന്റെ വാഹനത്തില്‍ നിന്നും പിടിച്ചെടുത്തെന്ന്‌ പറയുന്ന 35 ലക്ഷം രൂപ സായി ബാബയ്‌ക്ക്‌ സ്‌മാരകം (മഹാ സമാധി) നിര്‍മ്മിക്കാനായി ഒരു ഭക്തന്‍ നല്‍കിയതാണ്‌. ഈ പദ്ധതി നടപ്പാക്കാനായി പണം ഒരു കണ്‍സല്‍ട്ടന്റിന്‌ കൈമാറുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.പണം പിടിച്ചെടുത്ത വാഹനം ട്രസ്റ്റിന്റേതല്ലശ്രീനിവാസന്‍ പറഞ്ഞു. മഹാസമാധി പ്രോജക്ടിനു വേണ്ടിയാണ്‌ ഈ പണം നല്‍കിയതെന്ന്‌ കണ്‍സല്‍ട്ടന്റ്‌ നേരത്തെ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിടിച്ചെടുത്ത പണം ട്രസ്റ്റ്‌ അംഗം വി.ശ്രീനിവാസന്റേതാണെന്ന്‌ റിപ്പോര്‍ട്ടുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക