Image

ഇനി ബി.ജെ.പി നേതാവായി തുടരില്ലെന്ന്‌ ഭീമന്‍ രഘു

Published on 16 January, 2018
 ഇനി ബി.ജെ.പി നേതാവായി തുടരില്ലെന്ന്‌ ഭീമന്‍ രഘു


പത്തനാപുരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഭീമന്‍ രഘു. ബി.ജെ.പി പ്രവര്‍ത്തകര്‍ കാലുവാരിയതാണ്‌ താന്‍ പരാജയപ്പെടാന്‍ കാരണമെന്നാണ്‌ ഭീമന്‍ രഘു പറഞ്ഞത്‌. 

മത്സരത്തിന്റെ തുടക്കത്തില്‍ പത്തനാപുരത്ത്‌ തനിക്കായിരുന്നു വിജയസാധ്യത. ആദ്യത്തെ പത്തുദിവസം നല്ലരീതിയില്‍ പ്രചാരണം നടന്നു. അതിന്റെ പ്രതികരണവും ലഭിച്ചു. ഇത്‌ വലിയ പ്രതീക്ഷ നല്‍കി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ കൂടെ നിന്നവര്‍ കാലുവാരിയെന്നാണ്‌ ഭീമന്‍ രഘു പറഞ്ഞത്‌.

തെരഞ്ഞെടുപ്പ്‌ അടുത്ത്‌ വരുന്തോറും പാര്‍ട്ടിയും പാര്‍ട്ടിക്കാരും ഇല്ലാത്ത അവസ്ഥയായി. മറ്റുവല്ല സ്വാധീനത്തിന്റെ ഫലമായിരിക്കും പ്രവര്‍ത്തകര്‍ പോയതെന്നും ഈ രീതിയില്‍ തന്നോട്‌ പെരുമാറിയതെന്നും തോന്നിയിരുന്നതായും അദ്ദേഹം പറയുന്നു.

ബി.ജെ.പി എം.പിയായ സുരേഷ്‌ ഗോപിയ്‌ക്കെതിരെയും ഭീമന്‍ രഘു വിമര്‍ശനമുന്നയിച്ചു. തെരഞ്ഞെടുപ്പു പ്രചരണത്തിനായി പലതവണ സുരേഷ്‌ ഗോപിയെ ക്ഷണിച്ചെങ്കിലും അദ്ദേഹം പത്തനാപുരത്ത്‌ മാത്രം വന്നില്ലെന്നാണ്‌ ഭീമന്‍ രഘു പറഞ്ഞത്‌. ഒരു ദിവസം മാത്രം 10 തവണ താന്‍ ഫോണില്‍ വിളിച്ചിട്ടും വരാത്തപ്പോള്‍ വിഷമം തോന്നിയെന്നും അദ്ദേഹം പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക