Image

ചിക്കാഗോയില്‍ ആയിരങ്ങള്‍ പങ്കെടുത്ത 'മാര്‍ച്ച് ഫോര്‍ ലൈഫ്'

പി പി ചെറിയാന്‍ Published on 16 January, 2018
ചിക്കാഗോയില്‍ ആയിരങ്ങള്‍ പങ്കെടുത്ത 'മാര്‍ച്ച് ഫോര്‍ ലൈഫ്'
ചിക്കാഗോ: കൊടും തണുപ്പിനെ പോലും അവഗണിച്ചു ചിക്കാഗോ തെരുവീഥിയിലൂടെ ആയിരങ്ങള്‍ പങ്കെടുത്ത 'മാര്‍ച്ച് ഫോര്‍ ലൈഫ്' പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. മഞ്ഞക്കുടയും ബലൂണുകളും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഗര്‍ഭഛിദ്രത്തിനെതിരേ മിഡ്വെസ്റ്റില്‍ അടുത്ത കാലങ്ങളില്‍ നടന്നതില്‍ ഏറ്റവും വലിയതായിരുന്നു ജനുവരി 14 ഞായറാഴ്ച നടന്ന പടുകൂറ്റന്‍ മാര്‍ച്ച്. മുന്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് ഡയറക്ടര്‍ റമോണ ട്രിവേനോ മാര്‍ച്ചിന് നേതൃത്വം നല്‍കി.

ചിക്കാഗോ ആര്‍ച്ച്ബിഷപ്പ്, യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍, ഇല്ലിനോയ് നിയമസഭാംഗങ്ങള്‍ തുടങ്ങിയ പ്രമുഖര്‍ റാലിയെ അഭിസംബോധന ചെയ്തു.

ഗര്‍ഭഛിദ്രം അവസാനിപ്പിക്കണമെന്നും ജീവന്‍ നിലനിര്‍ത്തുന്നതിന് പരമാവധി ശ്രമിക്കണമെന്നും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ജീവനെ സ്‌നേഹിക്കുക, ജീവിക്കുവാന്‍ അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ റാലിയില്‍ പങ്കെടുത്തവര്‍ ആവേശത്തോടെ വിളിച്ചു പറഞ്ഞിരുന്നു.

യുവജനങ്ങളുടെ സഹകരണത്തില്‍ എനിക്കു മതിപ്പു തോന്നുന്നു, കാര്‍ഡിനാല്‍ ബ്ലാസി കുപ്പിച്ചു പറഞ്ഞു. കാത്തലിക്, ലൂതറന്‍സ്, ഇവാഞ്ചലിക്കല്‍സ് തുടങ്ങിയ മതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

ചിക്കാഗോയില്‍ ആയിരങ്ങള്‍ പങ്കെടുത്ത 'മാര്‍ച്ച് ഫോര്‍ ലൈഫ്'ചിക്കാഗോയില്‍ ആയിരങ്ങള്‍ പങ്കെടുത്ത 'മാര്‍ച്ച് ഫോര്‍ ലൈഫ്'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക