Image

പ്രതിഷേധിച്ച ജഡ്‌ജിമാരുമായി സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ചര്‍ച്ച നടത്തി: ഫുള്‍കോര്‍ട്ട്‌ വിളിച്ചേക്കും

Published on 16 January, 2018
 പ്രതിഷേധിച്ച  ജഡ്‌ജിമാരുമായി സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ചര്‍ച്ച നടത്തി: ഫുള്‍കോര്‍ട്ട്‌ വിളിച്ചേക്കും

ന്യൂദല്‍ഹി: സുപ്രീം കോടതിയിലെ ജഡ്‌ജുമാരും ചീഫ്‌ ജസ്‌്‌റ്റിസുമാരുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ ഫുള്‍ കോര്‍ട്ട്‌ വിളിച്ചേക്കും. ബുധനാഴ്‌ച ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്ര ഫുള്‍കോര്‍
ട്ട്‌ സംബന്ധിച്ച തീരുമാനം അറിയിക്കുമെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു

ജസ്റ്റീസ്‌ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാലു ജഡ്‌ജിമാരാണ്‌ കഴിഞ്ഞ ദിവസം കോടതി നടപടിക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തിയത്‌. ചീഫ്‌ ജസ്റ്റിസിനെതിരായി പരസ്യമായി അതൃപ്‌തിയും ഇവര്‍ രേഖപ്പെടുത്തിയിരുന്നു. വിഷയത്തില്‍ ജഡ്‌ജുമാര്‍ രണ്ടു തട്ടിലായതോടെ കോടതി പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടിരിക്കുകയായിരുന്നു.

പ്രശ്‌നപരിഹാരത്തിനായി ചീഫ്‌ ജസ്റ്റിസ്‌ ജഡ്‌ജുമാരുമായി ഇന്ന്‌ കൂടിക്കാഴ്‌ച നടത്തിയതിനു പിന്നാലെയാണ്‌ ഫുള്‍ കോര്‍ട്ട്‌ വിളിക്കാന്‍ ധാരണയായത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക