Image

ടെല്ലഹസി മലയാളി അസോസിയേഷന്‍ ക്രിസ്തുമസും- പുതുവത്സരവും ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 16 January, 2018
ടെല്ലഹസി മലയാളി അസോസിയേഷന്‍ ക്രിസ്തുമസും- പുതുവത്സരവും ആഘോഷിച്ചു
ടെല്ലഹസി (ഫ്‌ളോറിഡ): മലയാളി അസോസിയേഷന്‍ ഓഫ് ടെല്ലഹസിയുടെ ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങള്‍ ജനുവരി 13-നു ഫോര്‍ട്ട് ബ്രെയിഡന്‍ കമ്യൂണിറ്റി സെന്ററില്‍ വച്ചു ആഘോഷിച്ചു.

ക്രിസ്തുമസിനോടനുബന്ധിച്ച് അസോസിയേഷന്റെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനവും ക്രിസ്തുമസ് കരോളും നടത്തി. ആഘോഷങ്ങളുടെ ഭാഗമായി വിവിധങ്ങളായ മത്സരങ്ങള്‍, അത്താഴവിരുന്ന് എന്നിവയുമുണ്ടായിരുന്നു. അംഗങ്ങള്‍ കുടുംബ സമേതം പങ്കെടുത്ത സമൂഹ നൃത്തം പ്രത്യേകം ശ്രദ്ധേയമായി.

ആഘോഷപരിപാടികള്‍ക്ക് പ്രസിഡന്റ് ജോര്‍ജ് ഇട്ടി, ജനറല്‍ സെക്രട്ടറി ഗിരി വാസുദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഷിജു കടമല അറിയിച്ചതാണിത്.
ടെല്ലഹസി മലയാളി അസോസിയേഷന്‍ ക്രിസ്തുമസും- പുതുവത്സരവും ആഘോഷിച്ചുടെല്ലഹസി മലയാളി അസോസിയേഷന്‍ ക്രിസ്തുമസും- പുതുവത്സരവും ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക