Image

സണ്ണി സ്റ്റീഫന്റെ ഓസ്‌ട്രേലിയ സന്ദര്‍ശനം ജനുവരി 20 മുതല്‍

Published on 16 January, 2018
സണ്ണി സ്റ്റീഫന്റെ ഓസ്‌ട്രേലിയ സന്ദര്‍ശനം ജനുവരി 20 മുതല്‍

മെല്‍ബണ്‍: ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്‌നേഹത്തിലും പ്രാര്‍ഥനയിലും ആഴപ്പെടുത്തുവാന്‍, പ്രശസ്ത വചനപ്രഘോഷകനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫന്‍ ജനുവരി 20 മുതല്‍ ഫെബ്രുവരി നാലു വരെ ഓസ്‌ട്രേലിയയിലെ വിവിധ ദേവാലയങ്ങളില്‍ സന്ദേശം നല്‍കുന്നു. മെല്‍ബണ്‍, ബ്രിസ്‌ബേയിന്‍ എന്നിവിടങ്ങളിലാണ് ശുശ്രൂഷകള്‍.

തലമുറകള്‍ക്ക് പകര്‍ന്നു നല്‍കുന്ന തിരുവചന പ്രബോധനങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും 37 വര്‍ഷത്തെ കൗണ്‍സിലിംഗ് അനുഭവങ്ങളും പങ്കുവച്ച് സണ്ണി സ്റ്റീഫന്‍ നല്‍കുന്ന പ്രബോധനങ്ങള്‍ കുടുംബങ്ങള്‍ക്ക് ഉണര്‍വും പ്രാര്‍ഥനാജീവിതത്തിനു ആഴവും നല്‍കുന്നതാണെന്ന്” വേള്‍ഡ് പീസ് മിഷന്റെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ബോബി ജോസ് കട്ടിക്കാട് അഭിപ്രായപ്പെട്ടു.

വിവരങ്ങള്‍ക്ക്: ഷാജി മെല്‍ബോണ്‍ 61 401 221 343, ബിനോയ് 61 421 491 528, ജയിംസ് ബ്രിസ്‌ബേയിന്‍ 61 401 263 911,  worldpeacemissioncouncil@gmail.com
www.worldpeacemission.net
റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക