Image

ഇന്ത്യന്‍ വംശജ ബ്രിട്ടീഷ് ഷാഡോ ക്യാബിനറ്റില്‍

Published on 16 January, 2018
ഇന്ത്യന്‍ വംശജ ബ്രിട്ടീഷ് ഷാഡോ ക്യാബിനറ്റില്‍

ലണ്ടന്‍: ഇന്ത്യന്‍ വംശജ ബ്രിട്ടനിലെ ഷാഡോ ക്യാബിനറ്റില്‍ ഇടം നേടി. സിഖ് വനിതാ എംപിയായ പ്രീത് കൗര്‍ ഗില്ലാണ് ഷാഡോ കാബിനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 

ഭരണകക്ഷിയെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ബദല്‍ സംവിധാനമാണ് ഷാഡോ കാബിനറ്റ്.

പ്രതിപക്ഷ നേതാവായ ജെര്‍മി കോര്‍ബൈനാണ് പ്രീത് കൗറിനെ നിയമിച്ചത്. പ്രതിപക്ഷ അംഗങ്ങളുടെ കാബിനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രീതി കൗര്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ എട്ടിന് ബെര്‍മിംഗ്ഹാം എഡ്ജ്ബാസ്റ്റണില്‍നിന്നാണ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക