Image

സൂറിച്ചില്‍ നൃത്ത സംഗീത സംഗമം ഏപ്രില്‍ ഏഴിന്

Published on 16 January, 2018
സൂറിച്ചില്‍ നൃത്ത സംഗീത സംഗമം ഏപ്രില്‍ ഏഴിന്

സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലെ കലാ സാംസ്‌കാരിക സംഘടനയായ സ്വിസ് മലയാളീസ് വിന്റര്‍ത്തൂര്‍ പ്രവാസി മലയാളികള്‍ക്കായി നൃത്ത സംഗീത സംഗമം ഒരുക്കുന്നു. പതിനേഴാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ ഏഴിനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 

പ്രശസ്ത കലാപ്രതിഭകള്‍ പങ്കെടുക്കുന്ന നൃത്ത സംഗീത സായാഹ്നത്തിന് ഫാ. വില്‍സണ്‍ മേച്ചേരില്‍ ആണ് നേതൃത്വം നല്‍കുന്നത്. കലാവിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സെബാസ്റ്റ്യന്‍ പാറയ്ക്കല്‍, മാര്‍ട്ടിന്‍ പുതിയേടത്ത്, റോയി പറങ്കിമാലില്‍, ബിജു പാറത്തലയ്ക്കല്‍, ബിജോ പുതിയേടത്ത് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക