Image

സൗദി ടൂറിസ്റ്റു വീസ: ആദ്യ പട്ടികയില്‍നിന്നും ഇന്ത്യയെ ഒഴിവാക്കി

Published on 16 January, 2018
സൗദി ടൂറിസ്റ്റു വീസ: ആദ്യ പട്ടികയില്‍നിന്നും ഇന്ത്യയെ ഒഴിവാക്കി

ദമാം: വിദേശികളായ ടൂറിസ്റ്റുകള്‍ക്ക് വീസകള്‍ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ നിലവില്‍വന്നപ്പോള്‍ ആദ്യഘട്ട പട്ടികയില്‍നിന്നും ഇന്ത്യയെ ഒഴിവാക്കി. ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളും സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജും ചേര്‍ന്നാണ് പട്ടികയ്ക്ക് രൂപം നല്‍കിയത്. 

യൂറോപ്പിലെ ഷെങ്ണ്‍ വീസ മേഘലയില്‍പ്പെട്ട രാജ്യങ്ങള്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, ജപ്പാന്‍, ചൈന, സിംഗപ്പൂര്‍ മലേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ടൂറിസ്റ്റു വീസകള്‍ അനുവദിക്കുക. ചുരുങ്ങിയത് നാലുപേരെങ്കിലുമുള്ള ഗ്രൂപ്പുകള്‍ക്കാണ് വീസ അനുവദിക്കുക.

സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് അനുമതി നല്‍കുന്ന പ്രദേശങ്ങളും പ്രവിശ്യകളും മാത്രം സന്ദര്‍ശനം നടത്തുന്നതിനാണ് വിദേശ ടൂറിസ്റ്റുകള്‍ക്ക് അനുമതിയുണ്ടാവുക. അതേസമയം നിരവധി വ്യവസ്ഥകള്‍ക്ക് വിധേയമായാണ് വനിതകള്‍ക്ക് ടൂറിസ്റ്റു വീസകള്‍ അനുവദിക്കുക.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക