Image

കല കുവൈറ്റ് വാര്‍ഷിക സമ്മേളന പ്രചാരണാര്‍ഥം സംഗീത സന്ധ്യ സംഘടിപ്പിച്ചു

Published on 16 January, 2018
കല കുവൈറ്റ് വാര്‍ഷിക സമ്മേളന പ്രചാരണാര്‍ഥം സംഗീത സന്ധ്യ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ജനുവരി 19, 20 തീയതികളില്‍ നടക്കുന്ന, കല കുവൈറ്റ് 39ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം, ഫഹാഹീല്‍, സാല്‍മിയ മേഖലകളില്‍ സംഗീത സന്ധ്യ സംഘടിപ്പിച്ചു. ഫഹാഹീല്‍ കല സെന്ററില്‍ നടന്ന “മധുരിക്കും ഓര്‍മകളെ” എന്ന പരിപാടി ജനറല്‍ സെക്രട്ടറി ജെ.സജി ഉദ്ഘാടനം ചെയ്തു. ഫഹാഹീല്‍ മേഖലാ പ്രസിഡന്റ് അനൂപ് മാങ്ങാട് അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ജോ:സെക്രട്ടറി പ്രസീത് കരുണാകരന്‍, മേഖലാ സെക്രട്ടറി രവീന്ദ്രന്‍ പിള്ള എന്നിവര്‍ സംസാരിച്ചു. ഗൃഹാതുരുത്വമുണര്‍ത്തുന്ന സിനിമാഗാനങ്ങളും നാടക ഗാനങ്ങളും പരിപാടിക്ക് മിഴിവേകി. മേഖലാ എക്‌സിക്യൂട്ടീവംഗം രജീഷ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ ഷാജു വി.ഹനീഫ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കല സാല്‍മിയ സെന്ററില്‍ നടന്ന 'പൊന്നരിവാള്‍ അന്പിളിയില്‍' എന്ന പരിപാടിയില്‍ പഴയ നാടക ഗാനങ്ങള്‍ , വിപ്ലവ ഗാനങ്ങള്‍, നാടന്‍ പാട്ടുകള്‍, തെരഞ്ഞെടുത്ത ചലച്ചിത്ര ഗാനങ്ങള്‍ എന്നിവ കോര്‍ത്തിണക്കി കലയുടെ ഗായകര്‍ അവതരിപ്പിച്ച ഗാനങ്ങള്‍ സദസിന് ഹൃദ്യമായ അനുഭവമായി.

സാല്‍മിയ മേഖല പ്രസിഡന്റ് അജ്‌നാസ് മൊഹമ്മദിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തോടെ ആണ് പരിപാടിക്ക് തുടക്കമായത്. സാല്‍മിയ മേഖല സെക്രട്ടറി കിരണ്‍ പി.ആര്‍ സ്വാഗതം ആശംസിച്ച യോഗത്തിന്, കല പ്രസിഡന്റ് സുഗത കുമാര്‍, ജനറല്‍ സെക്രട്ടറി ജെ.സജി, ട്രഷറര്‍ രമേശ് കണ്ണപുരം, ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരന്‍, കല കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അനില്‍ കുമാര്‍, അരുണ്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. എകെജി യെ അധിക്ഷേപിച്ച വി.ടി. ബല്‍റാമിന്റെ നടപടിക്കെതിരെ യോഗത്തില്‍ കലയുടെ സാല്‍മിയ മേഖല ശക്തമായ പ്രതിഷേധിച്ചു. യോഗത്തിന് മേഖല സമിതി അംഗം വിജയ കൃഷ്ണന്‍ നന്ദി പറഞ്ഞു.

കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് പ്രതിനിധി സമ്മേളനം ജനുവരി 19 ന് ആര്‍.സുദര്‍ശനന്‍ നഗറിലും (നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്‌കൂള്‍, അബാസിയ), പൊതു സമ്മേളനം 20ന് ഗൗരി ലങ്കേഷ് നഗറിലും (യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍) നടക്കും. ന്യൂനപക്ഷ വികസന ധനകാര്യ കമ്മീഷന്‍ ഡയറക്ടര്‍ പ്രഫ. മാത്യുസ് വഴക്കുന്നം മുഖ്യാതിഥിയായി പങ്കെടുക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക