Image

പി എം എഫ് മുസാമിയ ഓഫീസ് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് സന്ദര്‍ശിച്ചു

Published on 16 January, 2018
പി എം എഫ് മുസാമിയ ഓഫീസ് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് സന്ദര്‍ശിച്ചു
റിയാദ് : പ്രവാസി മലയാളി ഫെഡറേഷന്‍ സ്ഥാപകദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ മൂന്‍ ഡി ജിപി ജേക്കബ് പുന്നൂസ് പിഎംഎഫ് മുസാമിയ യുണിറ്റ് ഓഫീസ് സന്ദര്‍ശിച്ചു ഓഫീസില്‍ നടന്ന പ്രവര്‍ത്തകരുടെ യോഗത്തെ ജേക്കബ് പുന്നൂസ് അഭിസംബോധന ചെയ്ത് സംസാരിച്ചു പ്രവാസലോകത്ത് കാണുന്ന ഒരുമയും സന്തോഷവും എന്നും നിലനിര്‍ത്താനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയട്ടെയെന്നും സൗദിയില്‍ വരാനും കാണാനും സംസാരിക്കാനും അവസരം ഉണ്ടാക്കിയ പ്രവാസി മലയാളി ഫെഡറേഷന് നന്ദിപറയുന്നതായും മുന്‍ ഡിജിപി പറഞ്ഞു

യുണിറ്റ് പ്രസിഡന്റ് വിജയകുമാര്‍ വര്‍ക്കല അധ്യക്ഷത വഹിച്ചു ഗ്ലോബല്‍ പ്രസിഡന്റ് റാഫി പാങ്ങോട്,യൂറോപ്യന്‍ കോഡിനേറ്റര്‍ ജോളി കുര്യന്‍ (വിയന്ന,) പ്രശസ്ത പിന്നണി ഗായകന്‍ പ്രദീപ് പള്ളുരുത്തി, ജയന്‍ കൊടുങ്ങല്ലൂര്‍ ഷിബു ഉസ്മാന്‍, മുജീബ് കായംകുളം, ശരീക് തൈകണ്ടി, ഷാജഹാന്‍ കല്ലമ്പലം,കെ.കെ സാമുവേല്‍, ജോണ്‍സണ്‍ മാര്‍കോസ് തുടങ്ങിയവര്‍ സംസാരിച്ചു

ബിജു പുനലൂര്‍ ,സലിം പാവുമ്പ, ദീപു കെ പാലാ, ,പ്രമോദ് കൊടുങ്ങല്ലൂര്‍, സുധീഷ്, മണി കോതമംഗലം, വത്സരാജ് കണ്ണൂര്‍, റെജി ബൈജു ഖാന്‍, പോള്‍ ജോര്‍ജ് തൃശൂര്‍,മുഹമ്മദ് ചാലയില്‍, അനസ് ഓയൂര്‍,ജോയ് ചക്കിയത്ത്,സുനില്‍ ഓയൂര്‍. നിവിയ പ്രമോദ്, രജിത വിജയകുമാര്‍, സല്‍മ മുഹമ്മദ്, ശുഭ സുധീഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

ചിത്രം
പി. എം എഫ് മുസാമിയ ഓഫീസ് സന്ദര്‍ശിച്ച മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് പ്രവര്‍ത്തകര്‍ക്കൊപ്പം
പി എം എഫ് മുസാമിയ ഓഫീസ് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക