Image

ഹൂസ്റ്റന്‍ സെന്റ് മേരീസില്‍ മൂന്ന് നോമ്പാചരണം 21 മുതല്‍ 24 വരെ

ജീമോന്‍ റാന്നി Published on 17 January, 2018
ഹൂസ്റ്റന്‍ സെന്റ് മേരീസില്‍ മൂന്ന് നോമ്പാചരണം 21 മുതല്‍ 24 വരെ
ഹൂസ്റ്റന്‍ : സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മൂന്ന് നോന്പാചരണവും റിട്രീറ്റും 21 മുതല്‍ 24 വരെ നടത്തപ്പെടും. ഞായറാഴ്ച (21) വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്‌കാരത്തോടുകൂടി നോന്പാചരണത്തിനു തുടക്കമാകും. ബുധനാഴ്ച വൈകിട്ട് കുര്‍ബാനയോടെ സമാപിക്കും.

തിങ്കള്‍, ചൊവ്വ (21, 22) ദിവസങ്ങളില്‍ വൈകിട്ട് 6.30 നു സന്ധ്യാ നമസ്‌കാരവും തുടര്‍ന്നു റിട്രീറ്റും നടക്കും. സെന്റ് പീറ്റേഴ് സ് ആന്‍ഡ് സെന്റ് പോള്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി വികാരി റവ. ഫാ. ഐസക് ബി. പ്രകാശ് നേതൃത്വം നല്‍കും.

തിങ്കള്‍ മുതല്‍ ബുധന്‍ വരെ വെളുപ്പിനു 4 മണിക്കു പ്രഭാത പ്രാര്‍ഥനയും 12 മണിക്ക് ഉച്ച നമസ്‌കാരവും ദേവാലയത്തില്‍ നടത്തപ്പെടുമെന്നു വികാരി
റവ. ഫാ. പി.എം. ചെറിയാന്‍ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക