Image

ഹൂസ്ടനില്‍ മകരവിളക്ക്

ശങ്കരന്‍കുട്ടി, ഹൂസ്റ്റന്‍ Published on 17 January, 2018
ഹൂസ്ടനില്‍ മകരവിളക്ക്
ഹൂസ്റ്റണ്‍: ശ്രീ. ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ശ്രീ ധര്‍മ്മശാസ്താ തിരനടയില്‍ മകരവിളക്ക് ആഘോഷങ്ങള്‍ ഭക്ത്യാദരപൂര്‍വം കൊണ്ടാടി. രണ്ടു മാസമായി നീണ്ടു നിന്ന മണ്ടല മകരവിളക്ക് പൂജകളുടെ സമാപന ദിവസമായ 2018 ജനുവരി 14 ഞായറാഴ്ച അയ്യപ്പഭക്തന്മാരാലും മറ്റ് ഭക്തജനങ്ങളാലും ശ്രീ ധര്‍മ്മശാസ്താ തിരുനട നൂറുകണക്കിന് വിശ്വാസികളുടെ ശരണം വിളികളാലും താളമേളങ്ങാലും മുഖരിതമായിരുന്നു. മുഴുക്കാപ്പു ചാര്‍ത്തിയ ശ്രീ ഗുരുവായൂരപ്പനും പുഷ്പാഭിഷേക നിമഗ്നനായ ശ്രീ ധര്‍മ്മശാസ്താവും എല്ലാ ഭക്തജനങ്ങള്‍ക്കും തികച്ചും ഭക്തി സാന്ദ്രമായ നിര്‍വൃതി നല്‍കി അനുഗ്രഹിച്ചു എന്നു പറയുന്നതില്‍ തെറ്റില്ല. ശ്രീ ധര്‍മ്മശാസ്ത സന്നിധിയില്‍ ചുറ്റുവിളക്ക്, ചെമ്പടമേളം, പുഷ്പാഭിഷേകം എന്നിവയുടെ അകമ്പടിയോടെ നടന്ന ദീപാരാധന മനസ്സിനും ശരീരത്തിനും ദൈവീകമായ ഒരു അനുഭൂതി തന്നെ പ്രദാനം ചെയ്തു. ഭക്തജനങ്ങളുടെ കൂട്ടായ കലവറയില്ലാത്ത ഈ സഹകരണത്തിനും വാളന്റിയര്‍മാര്‍ നല്‍കിയ പരിപൂര്‍ണ പിന്തുണക്കും പ്രസിഡന്റ് ഡോ.ബിജു പിള്ള തന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തി എന്നു മാത്രമല്ല ഇനിയും ഇതുപോലെയുള്ള നിസ്സീമമായ സഹകരണം എല്ലാ ആഘോഷങ്ങളിലും ഉണ്ടാവേണമേ എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ശ്രീ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ആശോകന്‍, ഗിരീഷ്, റിജേഷ് എന്നിവര്‍ ചേര്‍ന്ന് ഉണ്ടാക്കിയ സ്വാദിഷ്ടമായ അന്നദാനവും നടന്നു.

ഹൂസ്ടനില്‍ മകരവിളക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക