Image

തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ആക്രമിക്കുക തന്നെവേണമെന്ന്‌ കരസേനാ മേധാവി

Published on 17 January, 2018
തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ആക്രമിക്കുക തന്നെവേണമെന്ന്‌  കരസേനാ മേധാവി
ന്യൂദല്‍ഹി: തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ആക്രമിക്കുക തന്നെ വേണമെന്ന്‌ ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്‌. തീവ്രവാദത്തിനെതിരെ ലോകരാജ്യങ്ങളും കൈകോര്‍ക്കണമെന്നും റാവത്ത്‌ ദല്‍ഹിയില്‍ റെയ്‌സിന സമ്മേളനത്തില്‍ സംസാരിക്കവേ പറഞ്ഞു.

`തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ആക്രമിക്കുക തന്നെ വേണം. പിന്തുണ കിട്ടുംതോറം തീവ്രവാദം വളരുകയേ ഉള്ളു. തീവ്രവാദി ആക്രമണങ്ങള്‍ക്ക്‌ ഇരയാവുന്ന രാജ്യമെന്ന നിലയില്‍ തീവ്രവാദത്തിനെതിരെ ഇന്ത്യ സ്വന്തം രീതിയില്‍ യുദ്ധം ചെയ്യണം' കരസേന മേധാവി പറഞ്ഞു.

തീവ്രവാദ സംഘടനകള്‍ക്ക്‌ ഫണ്ട്‌ ലഭിക്കുന്നത്‌ തടയാന്‍ കഴിയണമെന്ന്‌ അഭിപ്രായപ്പെട്ട ബിപിന്‍ റാവത്ത്‌ ഇത്തരം സംഘടനകള്‍ക്ക്‌ ആണവ, രാസ ആയുധങ്ങള്‍ ലഭിക്കാന്‍ സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പ്‌ നല്‍കി. `തീവ്രവാദത്തെ ഒരിക്കലും യുദ്ധമായി കാണാനാവില്ല. ലോകരാജ്യങ്ങള്‍ ഒരുമിച്ച്‌ ഇതിനെ നേരിട്ടേ തീരു. രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടില്‍ തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുണ്ടാവാം. അവരെയാണ്‌ ആദ്യം നേരിടേണ്ടത്‌.' റാവത്ത്‌ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക