Image

പിവൈപിഎ ജില്ലാസമ്മേളനം പെരിന്തല്‍മണ്ണയില്‍

Published on 17 January, 2018
പിവൈപിഎ ജില്ലാസമ്മേളനം പെരിന്തല്‍മണ്ണയില്‍
മലപ്പുറം: പിവൈപിഎ മലപ്പുറം മേഖലയുടെ ജില്ലാസമ്മേളനം ജനുവരി ജനുവരി 26 ന് പെരിന്തല്‍മണ്ണ പഠിപ്പുര സ്‌റ്റേഡിയത്തില്‍ നടക്കും.

വൈകിട്ട് 4.30 ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ ഐപിസി മലബാര്‍ മേഖലാപ്രസിഡണ്ട് പാസ്റ്റര്‍ ജോണ്‍ ജോര്‍ജ് അധ്യക്ഷത വഹിക്കുകയും പിവൈപിഎ സംസ്ഥാനപ്രസിഡണ്ട് സുധി കല്ലുങ്കല്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. പിവൈപിഎ സംസ്ഥാന സെക്രട്ടറി ലൈജു ജോര്‍ജ്, പാസ്റ്റര്‍ കെ.ഒ. തോമസ് എന്നിവര്‍ മുഖ്യ സന്ദേശം നല്‍കും. പൊതുസമ്മേളനം കൂടാതെ പ്രതിനിധി സമ്മേളനം, തെരുവു നാടകം, സാമൂഹ്യപ്രവര്‍ത്തനം, സുവിശേഷറാലി എന്നിവ നടക്കും.ജാഥ ക്യാപ്റ്റനായി പിവൈപിഎ മലബാര്‍ മേഖലാ പ്രസിഡണ്ട് സാം കൊണ്ടാഴിയും വൈസ്ക്യാപ്റ്റനായി ജോസഫും സുവിശേഷറാലിയ്ക്ക് നേതൃത്വം നല്‍കും. പിവൈപിഎ മലപ്പുറം മേഖലാ പ്രസിഡണ്ടായി ഇവാ. ജോജി എബ്രാഹാം,സെക്രട്ടറിയായി ഇവാ. പ്രയ്‌സണ്‍ കോഴാമല, ട്രഷറാറായി വിനോഷ് മാത്യു എന്നിവരടങ്ങുന്ന കമ്മറ്റി പ്രവര്‍ത്തിച്ചുവരുന്നു.

ഇവാ. പ്രയ്‌സണ്‍ കോഴാമല (സെക്രട്ടറി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക