Image

ഒരു മറുനാടന്‍ പ്രണയകഥ

Published on 18 January, 2018
ഒരു മറുനാടന്‍ പ്രണയകഥ
ഒരു പറ്റം മുംബൈ മലയാളികള്‍ ഒരുക്കിയ 'ഒരു മറുനാടന്‍ പ്രണയകഥ' എന്ന ഹ്രസ്വചിത്രം മ്യൂസിക് 247 യൂട്യൂബില്‍ റിലീസ് ചെയ്തു.

കിഷോര്‍ നായര്‍ കഥയെഴുതി സംവിധാനം നിര്‍വഹിച്ച ഈ ചിത്രത്തില്‍ നന്ദന്‍ ഉണ്ണിയാണ് നായക വേഷത്തിലെത്തുന്നത്. ഒരു യുവാവ് പ്രണയത്തില്‍ വീഴുകയും കൂട്ടുകാര്‍ അവനെ ആ പെണ്‍കുട്ടിയുമായി മുന്നോട്ട് പോകുവാന്‍ സഹായിക്കുന്നതും അതിന്റെ അനന്തരഫലങ്ങളുമാണ് ചിത്രത്തിന്റെ സാരം.

രെഞ്ജിന്‍ മാത്യു, കിഷോര്‍ നായര്‍, ജിമ്മി റെയ്നോള്‍ഡ്‌സ്, രേഷ്മ നായര്‍, സ്‌നേഹ നമ്പ്യാര്‍, ശ്രീയേഷ് വാമനന്‍, വീണ നായര്‍, വിനേഷ് മേനോന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ശ്രീചിത് വിജയന്‍ ദാമോദര്‍ ഛായാഗ്രഹണവും വിഷ്ണു സദാശിവന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.

അരുണ്‍ മുരളീധരന്റെയാണ് പശ്ചാത്തലസംഗീതം. അര്‍ജുന്‍ നായര്‍ രചന, സംഗീതം, ആലാപനം എന്നിവ നിര്‍വഹിച്ച 'എന്‍ നെഞ്ചിനുള്ളില്‍ ഒരു താളം' എന്ന ഒരു ഗാനവും ചിത്രത്തിലുണ്ട്. ജിമ്മി റെയ്നോള്‍ഡ്സാണ് 'ഒരു മറുനാടന്‍ പ്രണയകഥ' നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്ണര്‍.

'ഒരു മറുനാടന്‍ പ്രണയകഥ' ഹ്രസ്വചിത്രം മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=dEwbuwYfa0E
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക