Image

വിരാട്‌ കോഹ്‌ലി ഐസിസി ക്രിക്കറ്റര്‍ ഓഫ്‌ ദ ഇയര്‍

Published on 18 January, 2018
വിരാട്‌ കോഹ്‌ലി ഐസിസി ക്രിക്കറ്റര്‍ ഓഫ്‌ ദ ഇയര്‍

ദുബായ്‌: ഐസിസി ക്രിക്കറ്റ്‌ ഓഫ്‌ ദ ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്‌ലി നേടി. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുറത്തെടുത്ത അവിസ്‌മരണീയ പ്രകടനമാണ്‌ കോഹ്‌ലിയെ ലോക ക്രിക്കറ്റര്‍ പദവിക്ക്‌ അര്‍ഹനാക്കിയത്‌.

ഏകദിനത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും കോഹ്‌ലിക്ക്‌ തന്നെ ലഭിച്ചു. ടെസ്റ്റില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്‌ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ സ്റ്റീവ്‌ സ്‌മിത്താണ്‌. ഇത്‌ രണ്ടാം തവണയാണ്‌ സ്‌മിത്ത്‌ മികച്ച ടെസ്റ്റ്‌ താരമായി തെരഞ്ഞെടുക്കപ്പെടുന്നത്‌.

പാക്കിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഹസന്‍ അലിയാണ്‌ എമേര്‍ജിംഗ്‌ പ്ലെയര്‍ ഓഫ്‌ ദ ഇയര്‍. അസോസിയേറ്റ്‌സ്‌ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച താരമായി അഫ്‌ഗാനിസ്ഥാന്‍ സ്‌പിന്നര്‍ റാഷിദ്‌ ഖാന്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ ലെഗ്‌ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ നേടിയ 25 റണ്‍സിന്‌ ആറ്‌ വിക്കറ്റാണ്‌ ട്വന്‍റി20യിലെ മികച്ച പ്രകടനമായി ഐസിസി തെരഞ്ഞെടുത്തത്‌. ദക്ഷിണാഫ്രിക്കന്‍ വംശജനായ മറൈസ്‌ ഇറാസ്‌മസ്‌ മികച്ച അംപയര്‍ക്കുള്ള ഡേവിഡ്‌ ഷെപ്പേര്‍ഡ്‌ ട്രോഫി സ്വന്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക