Image

ആര്‍.എസ്.എസ് ട്രസ്റ്റിന്റെ രക്ഷാധികാരിയായി നടന്‍ മോഹന്‍ലാല്‍

Published on 18 January, 2018
ആര്‍.എസ്.എസ് ട്രസ്റ്റിന്റെ രക്ഷാധികാരിയായി നടന്‍ മോഹന്‍ലാല്‍
തിരുവനന്തപുരം: ആര്‍.എസ്.എസ് ട്രസ്റ്റായ വിശ്വശാന്തിയുടെ രക്ഷാധികാരിയായി നടന്‍ മോഹന്‍ലാല്‍. ആര്‍.എസ്.എസ് സംഘചാലക് പി.ഇ.ബി മേനോന്റെ ആലുവയിലെ വീട്ടില്‍ നടന്ന യോഗത്തില്‍ മോഹന്‍ലാല്‍ പങ്കെടുത്തു. ആര്‍.എസ്.എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണന്‍, സേവാപ്രമുഖ് വിനോദ്, സംവിധായകന്‍ മേജര്‍ രവി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

 യോഗത്തില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തന്നെയാണ്  പുറത്ത് വിട്ടത്. ആര്‍.എസ്.എസ് ബി.ജെ.പി അനുകൂലിയായ സംവിധായകന്‍ മേജര്‍ രവിയുമായുള്ള അടുപ്പമാണ് മോഹന്‍ലാലിനേയും സംഘപരിവാര്‍ പാളയത്തിലേക്ക് അടുപ്പിക്കുന്നതെന്നാണ് കരുതുന്നത്

നേരത്തെ നോട്ട് നിരോധനം അടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികളെ മോഹന്‍ലാല്‍ പിന്തുണച്ചിരുന്നു. 
ആര്‍.എസ്.എസ് ട്രസ്റ്റിന്റെ രക്ഷാധികാരിയായി നടന്‍ മോഹന്‍ലാല്‍
Join WhatsApp News
Christian vargeeyavaadi 2018-01-18 09:45:42
നന്നായി ലാലെ. മനസിലുള്ളതു തുറന്നു പറഞ്ഞല്ലോ. യേശുദാസ് കാണിക്കുന്ന പോലൊന്നും കാണിച്ചില്ലല്ലോ.
പക്ഷെ മുസ്ലിമും ക്രിസ്ത്യാനിയും ഇന്ത്യാക്കാരല്ലെന്നു പറയുന്ന ഒരു സംഘടനയില്‍ ചേര്‍ന്നതു ശരിയോ എന്നും ആലോചിക്കുന്നതില്‍ തെറ്റില്ല. ഹിന്ദു മതത്തെ ഒരു രാഷ്ട്രീയ പ്രസ്ഥാനമാക്കുകയും അക്രമത്തെ ന്യായീകരിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണോ ഒരു കലാകാരനു വേണ്ടത്? 

lalfan 2018-01-18 15:44:51
തികച്ചും തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത .. വിശ്വശാന്തി എന്നത് മോഹൻലാലിന്റെ അച്ഛന്റേയും അമ്മയുടേയും പേരിൽ മോഹൻലാൽ തന്നെ ആരംഭിച്ച ട്രസ്റ്റ് ആണ്. അതിന്റെ രക്ഷാധികാരിയും പ്രായോജകനും മോഹൻലാൽ തന്നെയാണ്. വിശ്വനാഥൻ നായർ - ശാന്തകുമാരി എന്ന പേരുകൾ ചേർത്ത് തുടങ്ങിയതാണ് ആ ട്രസ്റ്റ്. അത് ഒരു ആർ എസ്സ് എസ്സ് പ്രസ്ഥാനമല്ല. ഇതേ ലാല്‍ തന്നെയായാണ് ഇടത് സ്വതന്ത്രനായ ഗണേഷ് കുമാറിന് വേണ്ടി പ്രചരണത്തിന് വന്നത്.. അത് മറക്കരുത് .. മോഹൻലാൽ ഒരു സംഘ പരിവാർ അനുഭാവി അല്ല.. ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചു ദയവു ചെയ്തു അദ്ദേഹത്തിന്റെ കരിയർ നശിപ്പിക്കാൻ നോക്കരുത് .. ദയവു ചെയ്തു ലാലേട്ടനെ ദ്രോഹിക്കരുത് പ്ലീസ് ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക