Image

മദന്‍ലാല്‍ തിരിച്ചെത്തുന്നു; 25 വര്‍ഷങ്ങള്‍ക്കു ശേഷം

Published on 18 January, 2018
മദന്‍ലാല്‍ തിരിച്ചെത്തുന്നു; 25 വര്‍ഷങ്ങള്‍ക്കു ശേഷം
മോഹന്‍ലാലിന്റ അപരനായെത്തി ശ്രദ്ധ നേടിയ മദന്‍ലാല്‍ സിനിമയിലേക്കു തിരിച്ചു വരുന്നു. വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ്‌ മദന്‍ലാല്‍ തിരികെയെത്തുന്നത്‌.
1990 ല്‍ റിലീസ്‌ ചെയ്‌ത വിനയന്റെ ആദ്യ ചിത്രമായ സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തില്‍ നായകനായിട്ടായിരുന്നു മദന്‍ലാലിന്റെ വരവ്‌. പിന്നീട്‌ 1993ല്‍ പി.ജി.വിശ്വംഭരന്‍ സംവിധാനം ചെയ്‌ത പ്രവാചകന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട്‌ തിരക്കുള്ള നടനായി മാറുന്നതിനിടെയാണ്‌ മദന്‍ലാലിന്‌ ഗുരുതരമായ ഒരപകടം സംഭവിക്കുന്നത്‌. സിനിമയിലേക്കുളള സഞ്ചാരം അതോടെ വഴിയടയുകയായിരുന്നു.

ഇപ്പോള്‍ 25 വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം വീണ്ടും സിനിമയില്‍ അഭിനയിക്കുകയാണ്‌. മദന്‍ലാല്‍ ഇങ്ങോട്ടു വന്ന്‌ ചോദിച്ചു വാങ്ങിയ വേഷമല്ല ഇതെന്ന്‌ സംവിധായകന്‍ വിനയന്‍ വ്യക്തമാക്കി. യാദൃശ്ചികമായി മദന്‍ലാലിനെ കാണാനിടയായ വിനയന്‍ തന്റെ പുതിയ ചിത്രത്തില്‍ ഇത്തരമൊരു കഥാപാത്രമുണ്ടെന്നും അതിനായി ക്ഷണിക്കുകയുമായിരുന്നു. കലാഭവന്‍ മണിയുടെ ജീവിതം ആസ്‌പദമാക്കി ചെയ്യുന്ന ഈ ചിത്രത്തില്‍ പുതുമുഖം രാജാമണിയാണ്‌ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.ചിത്രത്തില്‍ അതിഥി വേഷമാകും മദന്‍ ചെയ്യുക. കോടീശ്വരനായ തമിഴ്‌ നിര്‍മ്മാതാവിന്റെ വേഷത്തിലാണ്‌ മദന്‍ അഭിനയിക്കുക. ജീവിതത്തില്‍ വളരെ വലിയ പ്രതിസന്ധികള്‍ നേരിട്ട വ്യക്തിയാണ്‌ മദന്‍ലാല്‍ എന്നും ഇതൊരു നല്ല തിരിച്ചുവരവാകട്ടെയെന്നും വിനയന്‍ പറഞ്ഞു.









Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക