Image

ജിത്തു ജോബിന്റെ മൃതദേഹം വെട്ടിമുറിച്ചതല്ല, കത്തിച്ച ശേഷം അടര്‍ത്തിമാറ്റുകയായിരുന്നു

Published on 18 January, 2018
ജിത്തു ജോബിന്റെ മൃതദേഹം വെട്ടിമുറിച്ചതല്ല, കത്തിച്ച ശേഷം അടര്‍ത്തിമാറ്റുകയായിരുന്നു
കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ഥി കൊല്ലംകുണ്ടറകുരീപ്പള്ളിയില്‍  ജിത്തുജോബിന്റെ മൃതദേഹം വെട്ടിമുറിച്ചതല്ല, കത്തിച്ചശേഷം അടര്‍ത്തി മാറ്റിയതാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. അസ്ഥികളടക്കം ശരീരഭാഗങ്ങള്‍ നന്നായി കത്തിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നു.

രണ്ടു ദിവസം മുമ്പ്‌ വീട്ടില്‍നിന്നു കാണാതായ ജിത്തു ജോബിന്റെ മൃതദേഹം ഇന്നലെ വീട്ടുപുരയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെതുകയായിരുന്നു. കഴുത്തും കൈകാലുകളും വെട്ടേറ്റ നിലയിലും കാല്‍പ്പാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിന്‌ താഴെ വെട്ടിനുറുക്കിയിട്ടുമുണ്ടായിരുന്നു. മൃതദേഹം വെട്ടിമുറിച്ച ശേഷം കത്തിച്ചതാണെന്നായിരുന്നു പൊലീസിന്റെ നിഗമനം.

അതേസമയം മൃതദേഹം വെട്ടിനുറുക്കിയിട്ടില്ലെന്ന്‌ 
അമ്മജയമോള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇത്‌ ശരിവെക്കുന്നതാണ്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. ജനുവരി 15 നാണ്‌ ജിത്തുവിനെ വീട്ടില്‍ നിന്നും കാണാതാകുന്നത്‌. തുടര്‍ന്ന്‌ ജയമോള്‍ മകനെ കാണാനില്ലെന്ന്‌ കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രിയില്‍ സ്‌കെയില്‍ വാങ്ങാന്‍ പോയ മകന്‍ തിരികെ വന്നില്ലെന്നായിരുന്നു ജയ പൊലീസിനോട്‌ പറഞ്ഞത്‌.

എന്നാല്‍ 17 ന്‌ വൈകിട്ടോടെ വീട്ടുപരിസരത്തുനിന്ന്‌ കഷണങ്ങളാക്കി കത്തിക്കരിഞ്ഞ നിലയില്‍ ജിത്തുവിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക