Image

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യു ഇയര്‍ ആഘോഷം

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 18 January, 2018
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യു ഇയര്‍ ആഘോഷം
ന്യൂയോര്‍ക്ക്: നാല്‍പത്തിനാല് വര്‍ഷത്തിന്റെ പാരമ്പര്യത്തിനു തിലകം ചാര്‍ത്തി വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെക്രിസ്തുമസ് ന്യു ഇയര്‍ ആഘോഷം കൂടി നിറഞ്ഞു കവിഞ്ഞ സദസില്‍.

അസോസിയേഷന്‍ സെക്രട്ടറി ആന്റോ വര്‍ക്കിആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ്ടെറന്‍സണ്‍ തോമസ്അസോസിയേഷന്റെ പ്രവര്‍ത്തനത്തെപറ്റി വിവരിച്ചു. മറ്റുഅസ്സോസിയേഷനുകള്‍ക്കു വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ എന്നും ഒരു മാതൃകയായിരീക്കുമെന്നു ടെറന്‍സന്‍ പറഞ്ഞു. അസ്സോസിയേഷന്റ കാര്യത്തില്‍ ഏല്ലാവരും ഒറ്റക്കെട്ടാണെന്നും അവിടെ ഫൊക്കാന എന്നോ ഫോമാ എന്നോ ചേരിതിരിവ് ഇല്ലായെന്നും ചൂണ്ടിക്കാട്ടി. അസോസിയേഷന്റെ ഉയര്‍ച്ചക്ക് വേണ്ടി മാത്രമാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നത്. ഈ പാരമ്പര്യം ഒന്നു കൊണ്ട്മാത്രമാണ് ഓരോ വര്‍ഷവും മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച്ച വെക്കാന്‍ സാധിക്കുന്നത്.

അസോസിയേഷന്റെ മുന്‍ പ്രേസിഡന്റും പുതിയട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ജോണ്‍ സി വര്‍ഗീസ് ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി മത്സരിക്കുന്നതില്‍ അസോസിയേഷന്‍ എല്ലാവിധ പിന്തുണയും അറിയിച്ചു. വെസ്ര്‌ചെസ്റ്ററിന്റെ പ്രവര്‍ത്തന പരിചയമുള്ള ജോണ്‍ സി വര്‍ഗീസിന്റെ വിജയം നമ്മുടെ അസോസിയേഷന്റെ അഭിമാന പ്രശ്‌നമാണ്. അദ്ദേഹത്തിന്റെ വിജത്തിന് വേണ്ടി നമ്മള്‍ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം എന്നും പ്രസിഡന്റ്ടെറന്‍സണ്‍ തോമസ് ആവിശ്യപെട്ടു.

സംഗീതജ്ഞന്‍നിലംബൂര്‍ കാര്‍ത്തികേയന്‍ ക്രിസ്തുമസ് , ന്യൂ ഇയര്‍ സന്ദേശം നല്‍കി. മെര്‍ലിന്‍ മാത്യുസ്അമേരിക്കന്‍ ദേശിയ ഗാനവും ക്യപാ കുര്യന്‍ഇന്ത്യന്‍ദേശിയ ഗാനവും ആലപിച്ചു. എന്നും ഓര്‍മ്മിക്കാനും, ഒര്‍ത്തിര്‍ക്കനുംകഴിയുന്ന മലയാളി മനസുകളെ കണ്ടറിഞ്ഞ അഭിനയ പാടവം തെളിയിച്ച വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ചവേറിട്ട കലാപരിപാടികള്‍ ഏവരുടെയും മനം കവരുന്നതായിരുന്നു.

സാത്വിക ഡാന്‍സ് ഗ്രൂപ്പും , നാട്യമുദ്ര ഡാന്‍സ് ഗ്രൂപ്പുംമല്‍സരിച്ചുഅവതരിപ്പിച്ച പരിപാടികള്‍ മനോഹരമായി.സംഗീതത്തില്‍ എന്നും പുതുമകാക്കുന്ന ഗായകന്‍ ജെംസണ്‍ കുരിയാക്കോസ് ,ഗായികജിഷാ അരുണ്‍എന്നിവര്‍ പുതുമയാര്‍ന്ന സംഗീതവും അവതരണത്തിന്റെ വ്യത്യസ്ഥതയും കൊണ്ട് ശ്രദ്ധേയരായി.യോങ്കേഴ്‌സില്‍ നിന്നുള്ള വിവിധ ചര്‍ച്ച ഗ്രൂപ്പകള്‍ മത്സരിച്ചു അവതരിപ്പിച്ച കരോള്‍ ഗാനങ്ങള്‍ അവസ്മരണീയം ആയിരുന്നു.

അസോസിയേഷന്റെ സുവനീര്‍ നിലംബൂര്‍ കാര്‍ത്തികേയന്‍ ഒരുകോപ്പികൊച്ചുമ്മന്‍ ജേക്കബിന് നല്‍കിപ്രകാശനം ചെയ്തു. കെ .കെ ജോണ്‍സന്‍ചീഫ് എഡിറ്ററായും, ലിജോ ജോണ്‍ഓണ്‍ലൈന്‍ ചീഫ് എഡിറ്ററായും,ജോയി ഇട്ടന്‍ ,കെ.ജെ. ഗ്രിഗറി,കെ.ജി ജനാര്‍ദ്ദനന്‍, ജെ .മാത്യൂസ് , രാജന്‍ ടി ജേക്കബ് എന്നിവര്‍ സബ്എഡിറ്റര്‍ മാരായും പ്രവര്‍ത്തിച്ചു. ജോണ്‍ സീ വര്‍ഗീസ്,ശ്രീകുമാര്‍ ഉണ്ണിത്താന്‍ ,ഗണേഷ് നായര്‍, തോമസ് കോശി,എ .വി വര്‍ഗീസ് , ഇട്ടൂപ്പ് ദേവസ്യ,ഷയിനി ഷാജന്‍, രാധാ മേനോന്‍, സുരേന്ദ്രന്‍ നായര്‍, ജോണ്‍ തോമസ്, ചാക്കോ പി ജോര്‍ജ്,ഹഡ്‌സണ്‍ വാലി മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ലൈസി അലക്‌സ്, ഫോമാ നേതാവ് ജോഫ്രിന്‍ ജോസ്എന്നിവരും പങ്കെടുത്ത്.

കലാപരിപാടികള്‍ക്ക് എം.സിമാരായിപ്രവര്‍ത്തിച്ചത് അഞ്ജലി ടെറന്‍സണ്‍, മെര്‍ലിന്‍ മാത്യൂസ് എന്നിവരാണ്.ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഫിലിപ് ജോര്‍ജ്, എം .വി .കുര്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .ട്രഷറര്‍ ബിപിന്‍ ദിവാകരന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. 
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യു ഇയര്‍ ആഘോഷംവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യു ഇയര്‍ ആഘോഷംവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യു ഇയര്‍ ആഘോഷംവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യു ഇയര്‍ ആഘോഷംവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യു ഇയര്‍ ആഘോഷംവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യു ഇയര്‍ ആഘോഷംവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യു ഇയര്‍ ആഘോഷംവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യു ഇയര്‍ ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക