Image

അമേരിക്കയിലെ ഈ വര്‍ഷത്തെ ആദ്യ വധ ശിക്ഷ ടെക്‌സസ്സില്‍ നടപ്പാക്കി

പി പി ചെറിയാന്‍ Published on 19 January, 2018
അമേരിക്കയിലെ ഈ വര്‍ഷത്തെ ആദ്യ വധ ശിക്ഷ ടെക്‌സസ്സില്‍ നടപ്പാക്കി
ഹണ്ട്‌സ് വില്ല (ടെക്‌സസ്സ്): വധ ശിക്ഷ നടപ്പാക്കുന്നതില്‍ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കിന്ന ടെക്‌സസ്സില്‍ പുതു വര്‍ഷത്തെ ആദ്യ വധശിക്ഷ നടപ്പാക്കി.

ജനുവരി 18 വ്യാഴം വൈകിട്ട് ഹണ്ട്‌സ് വില്ല ജയിലിലാണ് ആന്റണി അലന്‍ ഫോര്‍ (53) എന്ന തടവുകാരന്റെ വധ ശിക്ഷ മാരകമായ വിഷ മിശ്രിതം കുത്തിവെച്ചു നടപ്പാക്കിയത്.

1992 ഏപ്രില്‍ 16 ന് വൈകിട്ട് ജോലിക്ക് നടന്ന് പോകുകയായിരുന്ന മറിയ ഡെല്‍ കാര്‍മന്‍ എസ്ട്രഡയെ (21) റൈഡ് ഓഫര്‍ ചെയ്ത് കാറില്‍ കയറ്റി കൊണ്ട് പോയി കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി മൃതദേഹം ഹൂസ്റ്റണ്‍ ഡയറി ക്യൂന്‍ ഡ്രൈവ് ത്രയൂവില്‍ ഉപേക്ഷിച്ച കേസ്സിലാണ് ആന്റണിക്ക് വധ ശിക്ഷ ലഭിച്ചത്.

കേസ്സ് വിസ്താരത്തിനിടെ ഒമ്പത് വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് പെണ്‍കുട്ടികളെ കൂടി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്ന് പ്രതി കുറ്റ സമ്മതം നടത്തിയിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നുവെങ്കിലും, മറ്റ് മൂന്ന് കേസ്സുകള്‍ കൂടി വിസ്തരിച്ചു മാത്രമേ വധ ശിക്ഷ നടപ്പാക്കാവു എന്ന പ്രതിയുടെ അറ്റോര്‍ണിമാര്‍ വാദിച്ചതിനെ തുടര്‍ന്നാണ് ശിക്ഷ ഇത്രയും വൈകിയത്. കോടതി ഇവരുടെ വാദഗതി അംഗീകരിച്ചില്ല.

വധശികഷ നടപ്പാക്കുന്നതന് മുമ്പ് വികാര ഭരിതനായി മാപ്പപേക്ഷ നടത്തുന്നതിനും ആന്റണി തയ്യാറായി. വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ച് പതിമൂന്ന് മിനിട്ടിനുള്ളില്‍ മരണം സ്ഥിതീകരിച്ചു.

കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ 23 വധശിക്ഷ നടപ്പാക്കിയതില്‍ ഏറ്റവും കൂടുതല്‍ (7) ടെക്‌സസ്സിലായിരുന്നു. വിഷം കുത്തിവെച്ച് നടത്തുന്ന വധ ശിക്ഷ പ്രാകൃതമാണെന്നും, നിര്‍ത്തലാക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക