Image

തോമസ്‌ ചാണ്ടിയുടെ കേസ്‌: ജസ്റ്റിസ്‌ കുര്യന്‍ ജോസഫും പിന്‍മാറി

Published on 19 January, 2018
തോമസ്‌ ചാണ്ടിയുടെ കേസ്‌: ജസ്റ്റിസ്‌ കുര്യന്‍ ജോസഫും പിന്‍മാറി


ദില്ലി: കായല്‍ കൈയേറ്റ കേസില്‍ മുന്‍ മന്ത്രി തോമസ്‌ ചാണ്ടി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപ്പീല്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന്‌ മലയാളിയായ ജസ്റ്റിസ്‌ കുര്യന്‍ ജോസഫും പിന്‍മാറി. 

കേസില്‍ നിന്നും പിന്‍മാറുന്ന മൂന്നാമത്തെ ജഡ്‌ജിയാണ്‌ കുര്യന്‍ ജോസഫ്‌. നേരത്തെ ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, എഎം സാപ്രെ എന്നിവരും കേസ്‌ കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറിയിരുന്നു. കായല്‍ കൈയേറ്റ കേസിലെ ഹൈക്കോടതി വിധിയും ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടികളും റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ തോമസ്‌ ചാണ്ടി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്‌.

കഴിഞ്ഞ ദിവസമാണ്‌ തോമസ്‌ ചാണ്ടിയുടെ അപ്പീല്‍ പരിഗണിക്കാനായി മൂന്നാമത്തെ ബെഞ്ചിനെ തീരുമാനിച്ചത്‌. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്‌, അമിതാവ റോയ്‌ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു രൂപീകരിച്ചിരുന്നത്‌. എന്നാല്‍ ഇന്ന്‌ ഹര്‍ജി പരിഗണനയ്‌ക്ക്‌ വന്നപ്പോള്‍ പിന്‍മാറുകയാണെന്ന്‌ ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌ അഭിപ്രായപ്പെട്ടു. എന്നാല്‍ പിന്‍മാറുന്നതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക