Image

ജയന്‍ പിഷാരടിയ്ക്ക് നവയുഗം വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി

Published on 19 January, 2018
ജയന്‍ പിഷാരടിയ്ക്ക് നവയുഗം വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി
നവയുഗം ദമ്മാം മേഖല കമ്മിറ്റിയുടെയും, അമാമ്ര യൂണിറ്റ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ രഘു അദ്ധ്യക്ഷത വഹിച്ചു. നവയുഗം ദമ്മാം മേഖല പ്രസിഡന്റ് അരുണ്‍ നൂറനാട്, മേഖല ട്രെഷറര്‍ ശ്രീലാല്‍, അമാമ്ര യൂണിറ്റ് നേതാക്കളായ ചാക്കോ ജോണ്‍, സുകു പിള്ള, ബാലന്‍ ദിനേശ്, കെ.പി.പിള്ള, സന്തോഷ്, നാസര്‍, വിജീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ജയന്‍ പിഷാരടിയ്ക്ക് ദമ്മാം മേഖലയുടെ ഉപഹാരം നവയുഗം കേന്ദ്രകമ്മിറ്റിഅംഗം ഗോപകുമാറും, അമാമ്ര യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം സതീഷ് ചന്ദ്രനും നല്‍കി.

തൃശൂര്‍ ചേലക്കര സ്വദേശിയായ ജയന്‍ പിഷാരടി എട്ടുവര്‍ഷങ്ങളായി സൌദിയില്‍ പ്രവാസിയാണ്. ദമ്മാമില്‍ ഒരു ട്രേഡിംഗ് കമ്പനിയില്‍ മാര്‍ക്കറ്റിംഗ് സ്റ്റാഫായി ജോലി നോക്കി വരികയായിരുന്നു. മാതാപിതാക്കളും,ഭാര്യയും, രണ്ടു മക്കളുമടങ്ങുന്ന കുടുംബവുമൊത്ത് നാട്ടില്‍ വിശ്രമജീവിതം നയിയ്ക്കാനാണ് ജയന്റെ തീരുമാനം.

ഫോട്ടോ: ജയന്‍ പിഷാരടിയ്ക്ക് ഗോപകുമാര്‍ നവയുഗം ദമ്മാം മേഖല കമ്മിറ്റിയുടെ ഉപഹാരം കൈമാറുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക