Image

മെര്‍ണ്ടാ മലയാളി അസോസിയേഷന്‍ ക്രിസ്മസ് ആഘോഷിച്ചു

Published on 19 January, 2018
മെര്‍ണ്ടാ മലയാളി അസോസിയേഷന്‍ ക്രിസ്മസ് ആഘോഷിച്ചു

മെല്‍ബണ്‍ :മെര്‍ണ്ടയിലെ മലയാളി സുഹൃത്തുക്കള്‍ ക്രിസ്മസ് ആഘോഷിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി. കൊച്ചുകുട്ടികളുടെ മനോഹരമായ കരോള്‍ ആക്ഷന്‍ സോംഗും താളമേളങ്ങളോടു കൂടിയുള്ള സാന്തക്ലോസിന്റെ വരവ് ഏവരിലും കൗതുകമുണര്‍ത്തി. ആഘോഷ പരിപാടിക്ക് ജോജി കാഞ്ഞിരപ്പള്ളി, എല്‍ദോ പോള്‍ എന്നിവര്‍ ക്രിസ്മസ് സന്ദേശവും ബോബി ജോര്‍ജ് നന്ദിയും പറഞ്ഞു. കലാപരിപാടിയില്‍ വിജയികളായവര്‍ക്ക് ജോര്‍ജി സമ്മാനവും നല്‍കി. 

ബേസില്‍ ജെയിംസ്, ജിനേഷ് ജേക്കബ്, മോബി ചാക്കോ, ജോളി തോമസ്, ബിജോ തോമസ്, ജോമോന്‍ ജോസഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: ജോര്‍ജ് ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക