Image

വിസ്മയം തീര്‍ത്ത് കേളി ചിത്രപ്രദര്‍ശന തീവണ്ടി

Published on 19 January, 2018
വിസ്മയം തീര്‍ത്ത് കേളി ചിത്രപ്രദര്‍ശന തീവണ്ടി

റിയാദ്: കേളി കലാ സാംസ്‌കാരികവേദിയുടെ പ്രവര്‍ത്തന മികവിന്റെ ചരിത്രം വിളിച്ചോതി കേളി പ്രവര്‍ത്തകര്‍ ഒരുക്കിയ ചിത്രപ്രദര്‍ശന തീവണ്ടി റിയാദിലെ പ്രവാസി മലയാളികളില്‍ ഏറെ കൗതുകമുണര്‍ത്തി. കേളിയുടെ പതിനേഴാം വാര്‍ഷികാഘോഷമായ കേളിദിനം 2018 നോടനുബന്ധിച്ച് അല്‍ഹയറിലെ അല്‍ഒവൈദ ഫാം മൈതാനത്ത് ഒരുക്കിയ വലിയ തീവണ്ടിയുടെ മാതൃകയിലാണ് ചിത്രപ്രദര്‍ശനം സംഘടിപ്പച്ചത്. 

കഴിഞ്ഞ പതിനേഴു വര്‍ഷങ്ങളില്‍ കേളി നടത്തിയ ജീവകാരുണ്യ കലാ സാംസ്‌കാരിക കായിക പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ച ഒരു ചലച്ചിത്രത്തിലെന്നപോലെ ആഘോഷപരിപാടികള്‍ വീക്ഷിക്കാനെത്തിയവര്‍ക്ക് ചിത്രപ്രദര്‍ശനത്തിലൂടെ ആസ്വദിക്കാനായി. റെയില്‍വെ സ്‌റ്റേഷനുകളില്‍ എന്നപോലെ വിവിധ ഭാഷകളിലുള്ള തത്സമയ അറിയിപ്പുകളും വിവരണങ്ങളും കാഴ്ചക്കാരില്‍ ഒരു റെയില്‍വെ സ്‌റ്റേഷന്റെ പ്രതീതി ഉളവാക്കി. 

കെപിഎം സാദിഖിന്റെ നേതൃത്വത്തില്‍ സുകേഷ്, ബാബു നസീം, സുധാകരന്‍ കല്ല്യാശേരി, സുരേന്ദ്രന്‍ സനയ്യ അര്‍ബയീന്‍, പ്രഭാകരന്‍, സിജിന്‍ കൂവള്ളുര്‍, ബിജു തായന്പത്ത്, അനസുയ സുരേഷ്, അനിരുദ്ധന്‍, സുരേഷ് കൂവോട്, ലിതിന്‍ ദാസ്, മഹേഷ് കൊടിയത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രപ്രദര്‍ശന തീവണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക