Image

അനില്‍ കുറിച്ചിമുട്ടത്തിനും ചെറിയാന്‍ കിടങ്ങന്നൂരിനും പനോരമയുടെ ആദരം

Published on 19 January, 2018
അനില്‍ കുറിച്ചിമുട്ടത്തിനും ചെറിയാന്‍ കിടങ്ങന്നൂരിനും പനോരമയുടെ ആദരം

ദമാം : പത്തനംതിട്ട ജില്ലാ പ്രവാസി കൂട്ടായ്മയായ പനോരമ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അനില്‍ കുറിച്ചിമുട്ടത്തിനെയും മംഗളം റിപ്പോര്‍ട്ടര്‍ ചെറിയാന്‍ കിടങ്ങന്നൂരിനെയും ആദരിച്ചു. പനോരമയുടെ എട്ടാമത് വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ രാധാകൃഷ്ണന്‍ ഓമല്ലൂര്‍, മാത്യു ജോര്‍ജ് എന്നിവര്‍ പൊന്നാടയണിയിച്ച് പനോരമയുടെ ഉപഹാരം സമ്മാനിച്ചു. 

മറുപടി പ്രസംഗത്തില്‍ സ്വന്തം ജന്മനാട്ടിലെ പ്രവാസികള്‍ നല്‍കുന്ന ആദരം ഏറ്റം വിലമതിക്കുന്നതായി അനില്‍ കുറിച്ചിമുട്ടവും ചെറിയാന്‍ കിടങ്ങന്നൂരും പറഞ്ഞു. 

പനോരമയുടെ സ്വപ്ന പദ്ധതിയായ ദുല്‍പാ തുഷാരിക്കൊരു വീടിനു വേണ്ടി സ്ഥലം വാങ്ങിയതായി ന്ധഭാരവാഹികള്‍ അറിയിച്ചു. ഏപ്രില്‍ മാസത്തില്‍ മുതിര്‍ന്ന കുട്ടികള്‍ക്കായി ഡോ. ടി. പി . ശശികുമാര്‍ നയിക്കുന്ന “ഡിസൈന്‍ യുവര്‍ ഡെസ്റ്റിനി “ശില്പശാലയുടെ രജിസ്‌ട്രേഷനും ഇതോടനുബന്ധിച്ചു തുടക്കം കുറിച്ചു.

പ്രസിഡന്റ് സുലൈമാന്‍ അധ്യക്ഷത വഹിച്ചു. പുതുവത്സര സന്ദേശം മാത്യു പി ബേബി നല്‍കി. തുടര്‍ന്നു ജോസ് തോമസിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. റോബിന്‍, ജോയല്‍, സബീനാ ബീഗം, ഐറിന്‍ ഷാജി, അനന്യ, നയന, ഐറിന്‍ ബിനു, ഐവിന്‍, മെല്‍ബ, നേവ, റിന്‍ടോ ആറാട്ടുപുഴ എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു. റോയി കുഴിക്കാലാ, ബിനു മരുതിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.ബിനു പി ബേബി പരിപാടികള്‍ നിയ്രന്തിച്ചു. ജോണ്‍സണ്‍ പ്രക്കാനം,ഗോപകുമാര്‍ അയിരൂര്‍, ബേബിച്ചന്‍ ഇലന്തൂര്‍, ബിനു വടശ്ശേരിക്കര, ജിനു മേക്കൊഴൂര്‍, റോബി സാമുവല്‍, ജേക്കബ് മാരാമണ്‍, രാജു ജോര്‍ജ്ജ്, ജോണ്‍സണ്‍ സാമുവല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക