Image

ഇന്റര്‍കേളി ഫുട്‌ബോള്‍ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു

Published on 19 January, 2018
ഇന്റര്‍കേളി ഫുട്‌ബോള്‍ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു

റിയാദ്: മൂന്നാമത് ഇന്റര്‍ കേളി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന ചടങ്ങില്‍ അല്‍ഖര്‍ജ് ഏരിയയുടെ ഫാല്‍ക്കണ്‍ അല്‍ഖര്‍ജിന് വിന്നേഴ്‌സ് ട്രോഫിയും മലാസ് ഏരിയയുടെ അല്‍അര്‍ക്കാന്‍ മലാസിന് റണ്ണേഴ്‌സ് അപ്പ് ട്രോഫിയും സമ്മാനിച്ചു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട മലാസ് ഏരിയയുടെ സുഹൈല്‍, മികച്ച ഗോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട അല്‍ഖര്‍ജ് ഏരിയയുടെ മൊയ്തു എന്നിവര്‍ക്കും ചടങ്ങില്‍ ട്രോഫി സമ്മാനിച്ചു. 

കേന്ദ്ര രക്ഷാധികാരി സമിതി അംഗം സജീവന്‍ ചൊവ്വ, കേളി വൈസ് പ്രസിഡന്റ് സുധാകരന്‍ കല്ല്യാശേരി എന്നിവരാണ് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചത്.

കേളി കലാ സാംസ്‌കാരിക വേദിയുടെ പതിനേഴാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് കേളി സ്‌പോര്‍ട്‌സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്റര്‍ കേളി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക