Image

ഗ്ലോബല്‍ കേരള ഇനിഷിയേറ്റീവ്‌ (കേരളീയം) അബ്‌ദുള്‍ വഹാബ്‌ എം.പി. ചെയര്‍മാന്‍

Published on 19 January, 2018
ഗ്ലോബല്‍ കേരള ഇനിഷിയേറ്റീവ്‌ (കേരളീയം) അബ്‌ദുള്‍ വഹാബ്‌ എം.പി. ചെയര്‍മാന്‍

തിരുവനന്തപുരം: കേരളത്തിനകത്തും പുറത്തും മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കേരള ഇനിഷിയേറ്റീവ്‌ (കേരളീയം) ചെയര്‍മാനായി രാജ്യസഭാംഗവും വ്യവസായിയുമായ പി.വി.അബ്‌ദുള്‍ വഹാബ്‌ എം.പി.യെ വീണ്ടും തെരഞ്ഞെടുത്തു. തലസ്ഥാനത്തു നടന്ന സംഘടനയുടെ ജനറല്‍ബോഡി യോഗമാണ്‌ പുതിയ ഭാരവാഹികളെ തീരുമാനിച്ചത്‌. 

ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്‌ മുന്‍ ചെയര്‍മാന്‍ ജി.രാജമോഹന്‍ വര്‍ക്കിംഗ്‌ ചെയര്‍മാനും, കര്‍ണ്ണാടക മുന്‍ ചീഫ്‌ സെക്രട്ടറിയും ടൂറിസം മന്ത്രിയുമായിരുന്ന ജെ.അലക്‌സാണ്ടര്‍ ഐ.എ.എസ്‌.
(റിട്ട.) പ്രസിഡന്റുമാണ്‌. എന്‍.ആര്‍.ഹരികുമാര്‍ (സെക്രട്ടറി ജനറല്‍), ലാലുജോസഫ്‌ (അന്താരാഷ്‌ട്ര സെക്രട്ടറി), എസ്‌.ആര്‍.ശക്തിധരന്‍ (ട്രഷറര്‍) എന്നിവരാണ്‌ മറ്റു പ്രധാന ഭാരവാഹികള്‍.

എം.വി.ശ്രേയംസ്‌കുമാര്‍, സരോഷ്‌ പി. എബ്രഹാം, ഡോ.ബിജു രമേശ്‌ (വൈസ്‌ ചെയര്‍മാന്‍മാന്‍), ആര്‍.എസ്‌.ശശികുമാര്‍, അഡ്വ.കൊട്ടാരക്കര പൊന്നച്ചന്‍, സുധീഷ്‌ ബാബു ഡി.എസ്‌. (വൈസ്‌ പ്രസിഡന്റുമാര്‍), സാന്റിമാത്യു (സെക്രട്ടറി) എന്നിവരുള്‍പ്പെടുന്ന 16 അംഗ കോര്‍ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക