Image

കണ്ണൂരില്‍ ശനിയാഴ്ച ബിജെപി ഹര്‍ത്താല്‍; വാഹനങ്ങളെ ഒഴിവാക്കി

Published on 19 January, 2018
കണ്ണൂരില്‍ ശനിയാഴ്ച ബിജെപി ഹര്‍ത്താല്‍; വാഹനങ്ങളെ ഒഴിവാക്കി

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ശനിയാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ ബിജെപി നേതൃത്വം ആഹ്വാനം ചെയ്തു. എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍നിന്ന് വാഹനങ്ങളെ പൂര്‍ണമായും ഒഴിവാക്കിയതായി പാര്‍ട്ടി അറിയിച്ചു.

എബിവിപി പ്രവര്‍ത്തകന്‍ കാക്കയങ്ങാട് ഗവണ്‍മെന്റ് ഐടിഐ വിദ്യാര്‍ഥി ശ്യാമപ്രസാദാണ് വെള്ളിയാഴ്ച വൈകിട്ട് വെട്ടേറ്റു കൊല്ലപ്പെട്ടത്. കണ്ണവത്ത് ബൈക്കില്‍ സഞ്ചരിക്കവെ ശ്യാമപ്രസാദിനെ കാറില്‍ എത്തിയ മുഖംമൂടി സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്യാമപ്രസാദിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക