Image

മലയാളി ജവാന് കാഷ്മീരില്‍ വീരമൃത്യു; സാം യാത്രയായത് രണ്ടാമത്തെ കുഞ്ഞിന്റെ മുഖംപോലും കാണാതെ

Published on 19 January, 2018
മലയാളി ജവാന് കാഷ്മീരില്‍ വീരമൃത്യു; സാം യാത്രയായത് രണ്ടാമത്തെ കുഞ്ഞിന്റെ മുഖംപോലും കാണാതെ

മാവേലിക്കര: ജമ്മു കാശ്മീരിലെ സംബ സെക്ടറില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. മാവേലിക്കര പോനകം തോപ്പില്‍ ഏബ്രഹാം ജോണ്‍-സാറാമ്മ ദന്പതികളുടെ മകന്‍ സാം ഏബ്രഹാമാണ് ജമ്മുവിലെ അഹ്നൂര്‍ ജില്ലയിലെ സുന്ദര്‍ബെനിയില്‍ വെടിയേറ്റു മരിച്ചത്. 

ആറാം മദ്രാസ് റെജിമന്റിലെ ലാന്‍സ് നായിക്കായിരുന്നു സാം. വെള്ളിയാഴ്ച വൈകിട്ട് ജമ്മുവില്‍ സൈന്യത്തിലെ സിഗ്നല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന സഹോദരന്‍ സാബുവിനെ ഇയാള്‍ക്ക് ഒപ്പം സൈന്യത്തില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ മരണവിവരം അറിയിക്കുകയായിരുന്നു. തൊട്ടു പിന്നാലെ ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായി. 

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ നവംബറിലാണ് സാം ഒടുവില്‍ നാട്ടിലെത്തിയത്. അടുത്തമാസം ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ചു നാട്ടിലെത്താനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനായി സാം അവധിയും തരപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഭാര്യ: അനു, തേവലക്കര സ്വദേശിനിയാണ്. മകള്‍: രണ്ടര വയസുള്ള എയ്ഞ്ചല്‍. മറ്റൊരു സഹോദരന്‍: സജി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക