Image

ഹ്യൂസ്റ്റണില്‍ ലോക മലയാളി ദിനം

Published on 19 January, 2018
ഹ്യൂസ്റ്റണില്‍ ലോക മലയാളി ദിനം
ഹ്യൂസ്റ്റണ്‍ :വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേത്രുത്വത്തില്‍ ഹ്യുസ്റ്റണില്‍ ലോക മലയാളി ദിനം സംഘടിപ്പിക്കുന്നു.ജനുവരി 27 ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ മിസൂറിസിറ്റി സെന്റ് ജോസഫ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

മലയാളത്തിന്റെ മഹത്വം പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനു വേണ്ടി ലോക മലയാള ദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍സംഘടിപ്പിച്ചിട്ടുണ്ട്. ന്യൂജേഴ്‌സിയില്‍ ആഗസ്റ്റില്‍ നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫ്രന്‍സിന്റെ രജിസ്‌ട്രേഷന് സമ്മേളനത്തില്‍ വെച്ച് തുടക്കും കുറിക്കും. പ്രമുഖ വിവസായിയും ഗ്ലോബ്ബല്‍ കോണ്‍ഫ്രന്‍സ് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാനുമായ തോമസ് മൊട്ടക്കലിനിയേയും പ്രമുഖ ചാരിറ്റി പ്രവര്‍ത്തകനും റിയലറ്ററുമായ ജോണ്‍. ഡ്യു.വര്‍ഗീസിനെയും ചടങ്ങില്‍ ആദരിക്കും. പരിപാടിയില്‍ വിവിധ സംഘടന നേതാക്കള്‍ , പൊതുപ്രവര്‍ത്തകര്‍ ,മാധ്യമ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പരിപാടിയുടെ വിജയത്തിനായി ജെയിംസ് കൂടല്‍ കണ്‍വീനറായും ബാബു ചാക്കോ കോര്‍ഡിനേറ്ററായും വിപുലമായ കമ്മിറ്റി രൂപികരിച്ചാതായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹ്യൂസ്റ്റണ്‍ പ്രസിഡന്റ് എസ്. കെ. ചെറിയാന്‍ അറിയിച്ചു.പരിപാടിയോടനുബന്ധിച്ച് കേരള വിഭവങ്ങളുപ്പെടുത്തി ഭക്ഷണവും ക്രമികരിച്ചിട്ടുണ്ടന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് (281) 5135961,(914) 9871101 എന്നി ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
ഹ്യൂസ്റ്റണില്‍ ലോക മലയാളി ദിനംഹ്യൂസ്റ്റണില്‍ ലോക മലയാളി ദിനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക