Image

എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നടപടിയ്‌ക്കെതിരെ കെജ്രിവാള്‍

Published on 20 January, 2018
എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നടപടിയ്‌ക്കെതിരെ  കെജ്രിവാള്‍

ന്യൂദല്‍ഹി: 20 എ.എ.പി എം.എല്‍.എമാരെ ഇരട്ടപ്പദവിയുടെ പേരില്‍ അയോഗ്യരാക്കാന്‍ ശുപാര്‍ശ ചെയ്‌ത തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നടപടിയ്‌ക്കെതിരെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍. എല്ലാറ്റിനൊടുവില്‍ സത്യം തന്നെ ജയിക്കുമെന്നാണ്‌ കെജ്രിവാളിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ്‌ കെജ്രിവാള്‍ ഈ വിഷയത്തില്‍ നിലപാട്‌ അറിയിച്ചത്‌.


'സത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കുമ്പോള്‍ പല തടസങ്ങളുമുണ്ടാകും. അത്‌ സ്വാഭാവികമാണ്‌. പക്ഷേ ലോകത്തിലെ എല്ലാ ദൃശ്യഅദൃശ്യ ശക്തികളും നിങ്ങളുടെ കൂട്ടിനുണ്ടാവും. ദൈവം നിങ്ങള്‍ക്കൊപ്പമുണ്ടാകും, കാരണം നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയല്ല, രാജ്യത്തിനും സമൂഹത്തിനും വേണ്ടിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌.' എന്നായിരുന്നു കെജ്രിവാളിന്റെ ട്വീററ്‌.

'എല്ലാറ്റിനുമൊടുവില്‍ സത്യം ജയിക്കും എന്ന്‌ ചരിത്രം തെളിയിച്ചിട്ടുണ്ട്‌.' എന്നും കെജ്രിവാള്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

ഇരട്ടപദവി വിവാദത്തില്‍ കുടുങ്ങിയ 20 എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ കഴിഞ്ഞദിവസമാണ്‌ തെരഞ്ഞെടുപ്പു കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തത്‌. 2015 മാര്‍ച്ച്‌ 13 മുതല്‍ 2016 സെപ്‌റ്റംബര്‍ എട്ടുവരെ എ.എ.പി എം.എല്‍.എമാര്‍ പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു കമ്മീഷന്റെ നടപടി.

തെരഞ്ഞെടുപ്പു കമ്മീഷന്റെ ശുപാര്‍ശ രാഷ്ട്രപതി ശരിവെച്ചാല്‍ എം.എല്‍.എമാര്‍ക്ക്‌ സ്ഥാനം നഷ്ടമാകും. ഇതോടെ ദല്‍ഹി നിയമസഭയില്‍ എ.എ.പിയുടെ അംഗബലം 46 ആയി കുറയും
ഇതിനെതിരെ എ.എ.പി ശക്തമായി രംഗത്തെത്തിയിട്ടുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക