Image

ബിറ്റ്‌കോയിന്‍ ഇടപാടുകാരുടെ ബാങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Published on 20 January, 2018
ബിറ്റ്‌കോയിന്‍ ഇടപാടുകാരുടെ ബാങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ബിറ്റ്‌കോയിന്‍ എക്‌സ്‌ചഞ്ചുകളുമായി ബന്ധപ്പെടുന്നു എന്ന്‌ സംശയിക്കുന്ന അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പ്രമുഖ ബാങ്കുകള്‍ തീരുമാനിച്ചു. ഇത്തരം അക്കൗണ്ടുകള്‍ വഴി വന്‍തോതില്‍ കള്ളപ്പണം ഒഴുക്കുന്നുവെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ്‌ ഈ നീക്കം. 

ആക്‌സിസ്‌ ബാങ്ക്‌, എച്‌. ഡി. എഫ്‌. സി ബാങ്ക്‌, സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ഐസിസി ഐ ബാങ്ക്‌, യെസ്‌ ബാങ്ക്‌ എന്നീ ബാങ്കുകളാണ്‌ സംശയാസ്‌പദമായ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചത്‌.

ആദായ നികുതി വകുപ്പിന്റെ ബംഗളുരു മേഖലാ ഓഫീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ വന്‍ തോതില്‍ കള്ളപ്പണം ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‌സികളില്‍ പാര്‍ക്ക്‌ ചെയ്യുന്നതായി കണ്ടെത്തിയത്‌. ഇതിനെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്ന്‌ സംഘം സര്‍ക്കാരിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപെട്ടിട്ടുണ്ട്‌. 

മരവിപ്പിക്കാത്ത ബാങ്ക്‌ അകൗണ്ടുകളില്‍ നിന്ന്‌ പണം പിന്‍വലിക്കുന്നതിന്‌ നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായി. ബിറ്റ്‌കോയിന്‍ എക്‌സ്‌ചഞ്ചുകളോട്‌ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാനും ആവശ്യപെട്ടിട്ടുണ്ട്‌.

ഇന്ത്യയില്‍ പത്തോളം ഇത്തരം എക്‌സ്‌ചഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. ഇവയിലായി പ്രമുഖ സിനിമാ താരങ്ങളടക്കം 20 ലക്ഷത്തോളം പേര്‍ ബിറ്റ്‌കോയിന്‍ ഇടപാടുമായി ബന്ധപെടുന്നതായി
കണ്ടെത്തിയിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക