Image

സ്‌മാര്‍ട്ട്‌ പദ്ധതിയിലേക്ക്‌ ഒന്‍പത്‌ നഗരങ്ങള്‍കൂടി

Published on 20 January, 2018
സ്‌മാര്‍ട്ട്‌ പദ്ധതിയിലേക്ക്‌ ഒന്‍പത്‌ നഗരങ്ങള്‍കൂടി

ന്യൂഡല്‍ഹി: സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിയിലേക്ക്‌ ഒന്‍പത്‌ നഗരങ്ങള്‍കൂടി. തമിഴ്‌നാട്ടിലെ ഈറോഡ്‌, ലക്ഷദ്വീപിലെ കവരത്തി, ബിഹാറിലെ ബിഹാര്‍ഷെരീഫ്‌, അരുണാചല്‍പ്രദേശിലെ ഇറ്റാനഗര്‍, കേന്ദ്രഭരണ പ്രദേശമായ ഡിയുവും സില്‍വാസയും ഉത്തര്‍പ്രദേശിലെ ബറേലി, സഹ്‌റാന്‍പുര്‍, മൊറാദാബാദ്‌ എന്നിവിടങ്ങളാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌. കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ്‌ സിംഗ്‌ പുരിയാണ്‌ പുതിയ പട്ടിക പ്രഖ്യാപിച്ചത്‌.

ഇതോടെ 99 നഗരങ്ങള്‍ പദ്ധതിയുടെ ഭാഗമായി. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌ നൂറ്‌ നഗരങ്ങളെ ഉള്‍പ്പെടുത്തി സ്‌മാര്‍ട്‌സിറ്റ്‌ പദ്ധതി പ്രഖ്യാപിച്ചത്‌. വിവിധ ഘട്ടങ്ങളിലായി 90 നഗരങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2,03,979 കോടി രൂപയാണ്‌ കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നത്‌. വര്‍ഷം തോറും ഓരോ നഗരത്തിനും നൂറ്‌ കോടി രൂപ ലഭിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക