Image

പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളുമായി ആദിയുടെ രണ്ടാമത്തെ ടീസര്‍

Published on 20 January, 2018
പ്രണവിന്റെ  ആക്ഷന്‍ രംഗങ്ങളുമായി ആദിയുടെ രണ്ടാമത്തെ ടീസര്‍
ആദിയുടെ പുതിയ ടീസറെത്തി. ഫേസ്‌ബുക്ക്‌ പേജിലൂടെ മോഹന്‍ലാലാണ്‌ ടീസര്‍ പുറത്തുവിട്ടത്‌. ഇതുവരെ പുറത്തിറങ്ങിയ ടീസറും ട്രെയിലറുമെല്ലാം കുടുംബ ചിത്രമാണെന്ന പ്രതീതിയായിരുന്നു നല്‍കിയത്‌. ആദിയില്‍ അഭിനയിക്കുന്നതിന്‌ മുന്നോടിയായി പ്രണവ്‌ പാര്‍ക്കൗര്‍ പരിശീലിച്ചുവെന്ന കാര്യത്തെക്കുറിച്ച്‌ എല്ലാവര്‍ക്കും അറിയാവുന്നതുമാണ്‌. എന്നാല്‍ സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല.

കുടുംബ പ്രേക്ഷകര്‍ക്ക്‌ ഏറെ പ്രിയപ്പെട്ട സംവിധായകനാണ്‌ ജിത്തു ജോസഫ്‌. ഒന്നിനൊന്ന്‌ വ്യത്യസ്‌തമായ സിനിമകളുമായാണ്‌ അദ്ദേഹം പ്രേക്ഷകര്‍ക്ക്‌ മുന്നിലേക്കെത്തിയത്‌. പ്രമേയത്തിലും അവതരണത്തിലും ഏറെ വ്യത്യസ്‌തത പുലര്‍ത്തുന്ന സംവിധായകന്റെ ചിത്രങ്ങള്‍ക്ക്‌ മികച്ച സ്വീകാര്യതയാണ്‌ ലഭിക്കാറുള്ളത്‌. പ്രണവ്‌ മോഹന്‍ലാലിനെ നായകനാക്കി ആദിയൊരുക്കുന്നുവെന്ന്‌ അദ്ദേഹം അറിയിച്ചപ്പോള്‍ മുതല്‍ ആരാധകരും കാത്തിരിപ്പിലായിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആദിയുടെ ടീസര്‍ ശനിയാഴ്‌ചയാണ്‌ പുറത്തുവിട്ടത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക