Image

തല്‍ക്കാലം ഒരു മുന്നണിയിലേക്കുമില്ല: ശവക്കുഴിയിലായ പാര്‍ട്ടി വെന്റിലേറ്ററിലായവരെ പരിഹസിക്കേണ്ടന്നും മാണി

Published on 20 January, 2018
തല്‍ക്കാലം ഒരു മുന്നണിയിലേക്കുമില്ല: ശവക്കുഴിയിലായ പാര്‍ട്ടി വെന്റിലേറ്ററിലായവരെ പരിഹസിക്കേണ്ടന്നും മാണി


മുന്നണി പ്രവേശനത്തെക്കുറിച്ച്‌ ഇപ്പോള്‍ ആലോചിക്കുന്നില്ലന്നും യുഡിഎഫില്‍ ചേരാനില്ലെന്നും കേരള കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ കെ.എം. മാണി. യുഡിഎഫിന്റെ ക്ഷണത്തിനു നന്ദി.സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണ്‌. ശവക്കുഴിയിലായ പാര്‍ട്ടി വെന്റിലേറ്ററിലായവരെ പരിഹസിക്കേണ്ട. ഒറ്റക്കുനിന്നാല്‍ സിപിഐ ഒരു സീറ്റില്‍ പോലും വിജയിക്കില്ല, മാണി കൂട്ടിച്ചേര്‍ത്തു.
കാനം രജേന്ദ്രന്‍ സിപിഐയുടെ ശോഭ കൊടുത്തുന്നു. മുന്നണിയിലെ രണ്ടാം സ്ഥാനം പോകുമെന്നാണ്‌ സിപിഐയുടെ ഭയം. നിരവധി മഹാരഥന്മാര്‍ നയിച്ച പാര്‍ട്ടിയാണ്‌ സിപിഐയെന്നും അദ്ദേഹം പറഞ്ഞു. മുന്നണി പ്രവേശനത്തിന്‌ ദാഹവും മോഹവുമില്ല.

പാര്‍ട്ടിക്ക്‌ ഇപ്പോള്‍ സ്വതന്ത്രമായൊരു നിലപാടുണ്ട്‌. അതില്‍ മാറ്റമില്ല. യുഡിഎഫിലേക്കു വരാന്‍ ആരുമായും കൂടിയാലോചന നടത്തിയിട്ടില്ല. പാര്‍ട്ടിയുടെ സമീപനരേഖയുമായി യോജിക്കുന്നവരോടു സഹകരിക്കും. കേരള കോണ്‍ഗ്രസ്‌ ഒരു മുന്നണിയിലേക്കും തല്‍ക്കാലമില്ല. അത്തരം ആലോചനകള്‍ക്കു സമയമായിട്ടുമില്ലെന്നും മാണി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക