Image

ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയെ കൂട്ടമാനഭംഗത്തിന്‌ ഇരയാക്കി

Published on 20 January, 2018
ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയെ കൂട്ടമാനഭംഗത്തിന്‌ ഇരയാക്കി


ലക്‌നോ : ഗര്‍ഭിണിയായ 32 വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി . ഉത്തര്‍പ്രദേശിലെ ബദാവൂന്‍ ജില്ലയിലെ കചൂല ഗ്രാമത്തിലാണ്‌ സംഭവം. വീടിനു പുറത്തുപോയിരുന്ന യുവതി ഏറെ നേരമായിട്ടും വരാതിരുന്നതിനെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്‌ച വനപ്രദേശത്ത്‌ നിന്നും കൈയും കാലും കൂട്ടിക്കെട്ടി വായില്‍ തുണി തിരുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അവശനിലയിലായിരുന്ന യുവതിയെ ബറേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങിയതായി പോലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക