Image

അച്ചടക്ക നടപടിയെടുത്ത പ്രിന്‍സിപ്പലിനെ പന്ത്രണ്ടാം ക്ലാസ്സുകാരന്‍ വെടിവെച്ചു കൊന്നു

Published on 20 January, 2018
അച്ചടക്ക നടപടിയെടുത്ത പ്രിന്‍സിപ്പലിനെ  പന്ത്രണ്ടാം ക്ലാസ്സുകാരന്‍  വെടിവെച്ചു കൊന്നു


ചണ്ഡിഗഡ്‌: അച്ചടക്ക നടപടിയെടുത്തതിന്‌ പ്രിന്‍സിപ്പലിനെ പന്ത്രണ്ടാം ക്ലാസ്സുകാരന്‍ വെടിവെച്ചു കൊന്നു. ഹരിയാനയിലെ യമുന നഗറിലെ വിവേകാനന്ദ സ്‌കൂളിലാണ്‌ സംഭവം. സ്വന്തം പിതാവിന്റെ ലൈസന്‍സുള്ള തോക്കുപയോഗിച്ചാണ്‌ വിദ്യാര്‍ഥി അധ്യാപികയായ റീത്തു ചബ്രയ്‌ക്കെതിരെ വെടിയുതിര്‍ത്തത്‌. മൂന്ന്‌ വെടിയുണ്ടകളേറ്റ പ്രിന്‍സിപ്പല്‍ ആശുപത്രിയില്‍ വെച്ച്‌ മരിച്ചു.

ഹാജര്‍ കുറവായതിനാലും മോശം പെരുമാറ്റത്തെതുടര്‍ന്നും വിദ്യാര്‍ഥിക്കെതിരെ പ്രിന്‍സിപ്പാള്‍ അച്ചടക്ക നടപടി കൈക്കൊണ്ടിരുന്നു. തുടര്‍ന്ന്‌ പ്രിന്‍സിപ്പാളിനെ കാണണമെന്ന്‌ പറഞ്ഞ്‌ മുറിയില്‍ കയറിയ വിദ്യാര്‍ഥി കൈയ്യില്‍ കരുതിയിരുന്ന തോക്കെടുത്ത്‌ വെടിയുതിര്‍ക്കുകയായിരുന്നു.

സ്‌കൂളിലെ ജീവനക്കാര്‍ ചേര്‍ന്നാണ്‌ വിദ്യാര്‍ഥിയെ പിടികൂടുന്നത്‌. ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക