Image

ഷിറ്റ് ഹോള്‍ മുതല്‍ സ്വയം വരുത്തുന്ന പിഴവുകള്‍ (എബ്രഹാം തോമസ് )

എബ്രഹാം തോമസ് Published on 20 January, 2018
ഷിറ്റ് ഹോള്‍ മുതല്‍  സ്വയം വരുത്തുന്ന പിഴവുകള്‍ (എബ്രഹാം തോമസ് )
വാഷിംഗ്ടണ്‍: 2017 ജനുവരി 20ന് അധികാരമേറ്റ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. കോട്ടങ്ങളാണ് പലരും ആദ്യം വിലയിരുത്തുക. ഇവയില്‍ ഒരു വലിയ വിഭാഗം സ്വയം വരുത്തുന്ന പിഴവുകളാണ്. ആരും നിര്‍ബന്ധിച്ച്ിട്ട് വരുത്തുന്നതല്ല. ആരും ട്രമ്പിനെ പാളിച്ചകളിലേയ്ക്ക് നയിക്കുന്നുമില്ല. പ്രസംഗം എഴുതി തയ്യാറാക്കി നല്‍കുന്നവരുടെ മേല്‍ ഷിറ്റ്‌ഹോള്‍ കണ്‍ട്രീസ് എന്ന പ്രയോഗം കെട്ടി വയ്ക്കാനാവില്ല. (ഷിറ്റ് ഹോള്‍ ഹൗസസ് എന്നാണ് പ്രസിഡന്റ് പറഞ്ഞതെന്ന് വൈറ്റ് ഹൗസിന്റെ തിരുത്തല്‍ വന്നത് എതിരാളികള്‍ മുഖവിലയ്ക്ക് എടുത്തിട്ടില്ല). ഇങ്ങനെ ഒരു പരാമര്‍ശം ആവശ്യമായിരുന്നില്ല എന്ന് ട്രമ്പിന്റെ കടുത്ത ആരാധകര്‍ക്ക് പോലും അഭിപ്രായമുണ്ട്.

ആരാധകര്‍ കുറിച്ച് പറയുമ്പോള്‍ അവര്‍ മറന്നുപോകുന്ന ഒരു കാര്യം നിരീക്ഷകര്‍ ഓര്‍മ്മപ്പെടുത്തുന്നു. 2016 ല്‍ രംഗത്തുണ്ടായിരുന്ന ഒരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്കും സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത ചില കാര്യങ്ങള്‍ ഈ ഒരു വര്‍ഷത്തിനുള്ളില്‍ ട്രമ്പ് ചെയ്തു എന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഉദാഹരണത്തിന് സെനറ്റര്‍ ടെഡ്ക്രൂസ് വിഭാവനം ചെയ്തത് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഒരു ചെറിയ കത്തികൊണ്ട് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ അജണ്ട കീറി മുറിച്ച് നശിപ്പിക്കാമെന്നായിരുന്നു. ട്രമ്പ് ഒരു വലിയ കുടം കൊണ്ട് അത് തകര്‍ത്തു. നികുതി നിയമം അഴിച്ചു പണിതു, അതിരുകള്‍ സംരക്ഷിക്കുവാന്‍ പദ്ധതികളുമായി മുന്നോട്ടുവന്നു, സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കി, ഊര്‍ജ്ജത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം, ഐസിസിനെതിരെ ശക്തമായ നടപടികള്‍, ഇസ്രേയലിനെ പിന്തുണച്ച് ജെറുസലേം തലസ്ഥാനമായി അംഗീകരിച്ചു, സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി,  ഭരണഘടനയോട് കൂറുപുലര്‍ത്തുന്ന ജഡ്ജിമാരെ മുന്നോട്ടു കൊണ്ടുവന്നു, എന്നിങ്ങനെയാണ് ട്രമ്പിന്റെ ആദ്യവര്‍ഷത്തെ നേട്ടങ്ങള്‍ നിരത്തുന്നത്.

എന്നാല്‍ നാക്കുപിഴ പലപ്പോഴും വലിയ ചിന്താക്കുഴപ്പത്തിന് കാരണമാവുന്നു. കുറച്ചുകൂടി സംയനത്തോടെ പ്രതികരിച്ചിരുന്നെങ്കില്‍ എന്ന് പലരും ആഗ്രഹിക്കും. പ്രസിഡന്‍സിയുടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഭാവിയെക്കുറിച്ച് ഇത്തരം സംഭവങ്ങള്‍  ആശങ്ക ഉണര്‍ത്തുന്നു. എന്നാല്‍ പ്രസിഡന്‍സിയുടെ നേട്ടങ്ങള്‍ ആശങ്ക അകറ്റും എന്ന് വാദിക്കുന്നവരുണ്ട്.

അതിര്‍ത്തി മതില്‍ നിര്‍മ്മാണത്തെക്കുറിച്ച് തന്റെ ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി ചില ഡെമോക്രാറ്റിക് നേതാക്കളോട് പറഞ്ഞ അഭിപ്രായം ട്രമ്പ് തിരുത്തി. താന്‍ ആദ്യം മുതല്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ക്ക് മാറ്റമില്ല. ആതിര്‍ത്തി മതിലിന്റെ നിര്‍മ്മാണ ചെലവ് പ്രത്യക്ഷമായോ പരോക്ഷമായോ ഒരു കാലയളവിനുള്ളിലോ മെക്‌സിക്കോ വഹിക്കും. മെക്‌സിക്കോ അമേരിക്കയുമായുള്ള വാണിജ്യത്തില്‍ നിന്ന് 71 ബില്യണ്‍ ഡോളര്‍ മിച്ചം നേടുന്നുണ്ട്. മതിലിന് വേണ്ടി 20 ബില്യണ്‍ ഡോളര്‍ നല്‍കുക എന്നത് ഒരു ചെറിയ കാര്യമാണ്. ട്രമ്പ് പറയുന്നു.

തന്റെ യാഥാസ്ഥിതിക നിലപാട് ഉറപ്പിച്ച് ഒരു പുതിയ മെഡിക്കല്‍ ഓഫീസ് തുറക്കുകയാണെന്ന് ട്രമ്പ് അറിയിച്ചു. ഗര്‍ഭഛിദ്രം, പരസഹായത്തോടെ നടത്തുന്ന ആത്മഹത്യ എന്നിവയോട് സഹകരിക്കുവാന്‍ വിസമ്മതിക്കുന്ന ഡോക്ടര്‍മാരെ സംരക്ഷിക്കുകയായിരിക്കും ഈ ഓഫീസിന്റെ ലക്ഷ്യം. ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്യല്‍ ട്രാന്‍സ്‌ജെന്‍ഡര്‍(എല്‍ജിബിടി) സംഘങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 
ഷിറ്റ് ഹോള്‍ മുതല്‍  സ്വയം വരുത്തുന്ന പിഴവുകള്‍ (എബ്രഹാം തോമസ് )
Join WhatsApp News
CID Moosa 2018-01-20 19:45:35
Some of the Americans and Russians wanted Trump to be the President and they are trying to destroy the democracy of this country to protect their illicit wealth.  
Republican Malayalee 2018-01-21 07:49:47
Every single Republican presidential candidate warned Americans not to vote for Trump during the primaries because he would destroy the government. MISSION ACCOMPLISHED. The genius is destroying our country. Welcome to the Divided States of America.
Repent for voting 2018-01-21 13:05:02
കുന്തറയും ബോബി വറുഗീസും  പറയുന്നത് പതിനാറ് റിപ്പബ്ലിക്കൻസിനെ തോൽപ്പിച്ച് പ്രസിഡണ്ടായ ഇയാൾ അപാര ബുദ്ധിമാനും കഴിവുള്ളവനുമാണെന്നാണ് . പക്ഷെ ഇയാളെ പോലെ ഒരു ഇതുവരെ അമേരിക്കയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്നാണ്. തട്ടിപ്പ്, വെട്ടിപ്പ്, ചതി , ഗൂഡാലോചന, നിയമലംഘനം, പണം ദൂരത്തടിക്കൽ, നീതിയുടെ മാർഗ്ഗത്തിൽ തടസ്സം സൃഷ്ടിക്കുക, പത്തു കൽപ്പനയിലെ കുലപാതകം ഒഴിച്ചുള്ള ലംഘനം എന്നിവയെല്ലാം ഇയാൾ ചെയിതിട്ടുണ്ട് . കൂടാതെ പക, വിദ്വേഷം, സ്പർദ്ധ, അസൂയ, ദരിദ്രയും, അശരണരെയും പീഡിപ്പിക്കൽ എന്നിവയെല്ലാം . മലയാളി റിപ്പബ്ലിക്കൻ പറഞ്ഞത് ശരിയാണ് ഇയാൾ അമേരിക്കയെ രണ്ടായി മുറിച്ചു നാശത്തിന്റെ വിത്ത് വിതച്ചു . യേശുവിനെ ക്രൂശിച്ച ജനം ബറാബാസിനെ രാജാവാക്കി .
Anthappan 2018-01-21 13:20:40
Tweet from a dictator 
"Great to see how hard Republicans are fighting for our Military and Safety at the Border. The Dems just want illegal immigrants to pour into our nation unchecked. If stalemate continues, Republicans should go to 51% (Nuclear Option) and vote on real, long term budget, no C.R.’s!''

 spokesman for McConnell said in response to the tweet that the Senate Republican Conference does not support changing the 60-vote rule, a reiteration of Republican Senate leadership's already-stated opposition to the move Trump has called for over the past year.

On an autocrat can suggest such thing-  If don't get rid of this guy the country will be divided and fall into the hand of white rule- Probably another civil right movement is needed- 
MeeToo 2018-01-21 14:18:06

Women are marching- Make your voice heard-  Where are the Malayalee women writers? Are they alive?

"The fact that my daughter would grow up to be something that could be reduced to mere gruesome locker room talk by the type of man who could earn the presidency in this country. I was terrified," Baxa told CNN via Instagram. She said she herself had been sexualized and seen her ability to make choices about her body taken from her.
"I want to take steps to make it clear that subjecting my daughter to the same was not an option," she said. "This is her second march, it will not be her last."
ഞാനുംകൂടി 2018-01-21 15:23:43
അല്ലെങ്കിലും ശരിയാണല്ലോ എവിടെ പോയി സിന്ധു ബിന്ദു ശ്യാമള കോമള മറിയാമ്മ എൽസി പത്മ ഗീത എന്ന കവയിത്രികളും കഥാകാരികളും ? ഈ നിശബ്ധയതാണ് ഇവിടെ ചില ആണുങ്ങൾ ട്രംപിന് സപ്പോർട്ട് ചെയ്തെഴുതുന്നതും 2020 അയാള്ത്തന്നെ വരണം എന്ന് പറഞ്ഞു ബഹളം വയ്ക്കുന്നെ , മിണ്ടാതിരുന്നിട്ട് കാര്യമില്ല ചേച്ചിമാരെ എല്ലാവര്ക്കും മനസിലാകുന്നവിധം നല്ല ചീത്തകൾകൂട്ടി (അത് പറഞ്ഞാലേ ട്രംപിന്റ് ആൾക്കാർക്കു മനസിലാകൂ) കഥയോ കവിതയോ കേറ്റി വിട് .

കവയിത്രി, ഫുലാൻദേവി 2018-01-21 16:31:33
( ‘സമയമായില്ല’പോലും ‘സമയമായില്ല’പോലും
ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു തോഴി.--എന്ന രീതി )


'നീയെന്റെ കരളല്ലേ കണ്ണിന്റെ മണിയല്ലേ
എൻ ഹൃദയം നിനക്കല്ലേ മധുമൊഴിയല്ലേ നീ  '
 
ഇങ്ങനെ പലവിധ നുണകഥയാൽ പെണ്ണുങ്ങളെ   
പറ്റിച്ച കാലംപോയി  കോന്തന്മാർ പുരുഷന്മാരെ 

സമയമായി എന്നാൽ ഇന്ന് സമയമായി  എന്നാൽ ഇന്ന് 
ഇനി വേല നടക്കില്ലതറിഞ്ഞു കൊൾക 

എസ്ക്രീം വാങ്ങി തന്നും സാരി വാങ്ങി തന്നും നിങ്ങൾ
കബിളിപ്പിച്ച കാലം പോയി നടക്കില്ലതിനി ഒരിക്കൽപോലും 

ട്രംപിനെപ്പോലെ നിങ്ങൾ പെണ്ണിനെ പീഡിപ്പിച്ചീടിൽ 
അരിഞ്ഞിടും സ്വാമിയുടെ അരിഞ്ഞപ്പോലെ 

കരഞ്ഞിട്ടു  ഫലമില്ല പോയിക്കഴിഞ്ഞു പിന്നെ 
അതുകൊണ്ടു പുരുഷന്മാർ കരുതിവേണം 
 
ഗായത്രി, അത്യന്താധുനിക 2018-01-21 18:01:01
പുട്ടുവേണം ചിലർക്കിടലി വേണം
കൂടാതെ ദോശയും സമ്മന്തിയും
എന്നും പുത്തൻ കറികൾ വേണം 
അറിയൽപ്പം വെന്താൽ അരിശമായി 
തുരുതുരെ തെറിയുടെ അഭിഷകമായി  
തുണികൾ കഴുകണം തറ തുടയ്ക്കണം
പിള്ളേരെ നോക്കണം സ്‌കൂളിൽ വിടേണം 
കൂടാതെ ഓവർ ടൈമും വേണം 
ശിവ ശിവ് എന്തൊരു കഷ്ടകാലം 
ഒരു പെണ്ണായി പിറന്നാൽ ശിക്ഷമാത്രം 
അതിയാൻ ഒരു നാളും വീട്ടിലില്ല 
നാടിനെ നന്നാക്കാൻ നെട്ടോട്ടമാണ് 
ഫോമ ഫൊക്കാന പള്ളി കൂടാതമ്പലവും 
ഇവയെല്ലാം അതിയാന്റെ തലയിലല്ലേ 
റിപ്പബ്ലിക്കൻ പാർട്ടീടെ എക്സിക്ക്യട്ടീവ് അംഗമല്ലേ 
ട്രംപിന്റെ തൊട്ടടുത്ത സുഹൃത്തുമല്ലേ 
ഉണ്ടദ്ദേഹത്തിനും ചില ദുര്ബലതകൾ 
സ്ത്രീകളെ കണ്ടാൽ വായിൽ നോക്കി നിൽക്കും 
ഹഗ്ഗ് ചെയ്യാതെ പോരുകില്ല 
മതി മതി ഇതു കണ്ടു ഞാൻ മടുത്തു 
കൂടുന്നു   'മീ ടൂ ' എന്ന സംഘത്തിൽ ഞാൻ  
 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക