Image

തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കും, പിന്തുണച്ച എല്ലാവര്‍ക്കും നന്ദി; കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി

Published on 21 January, 2018
 തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കും, പിന്തുണച്ച എല്ലാവര്‍ക്കും നന്ദി;  കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിഷയത്തില്‍ തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. തന്നെ സംബന്ധിച്ചുള്ള എല്ലാ കുറവുകളും ഉടന്‍ തന്നെ പരിഹരിക്കപ്പെടുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ക്രൈസ്തവര്‍ക്കിടയില്‍ ഒരു ഭിന്നതയ്ക്കും സ്ഥാനമില്ലെന്നും വിഷയത്തില്‍ ഇതുവരെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നുവെന്നുമാണ് ആലഞ്ചേരി അറിയിച്ചത്.
എല്ലാ പ്രശ്നങ്ങളും ഉടന്‍ പരിഹരിക്കുമെന്നും കര്‍ദ്ദിനാള്‍ മാധ്യമങ്ങളെ അറിയിച്ചു. ഭൂമി ഇടപാട് സംബന്ധിച്ച വിഷയത്തില്‍ കര്‍ദ്ദിനാള്‍ നടത്തിയ ആദ്യ പ്രതികരണമാണിത്.

അതേസമയം സഭക്കുള്ളില്‍ തന്നെ കര്‍ദ്ദിനാളിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

ഭൂമിയിടപാടില്‍ ആരോപണ വിധേയനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചിരിക്കെതിരെ പള്ളികളില്‍ ലഘുലേഖ വിതരണം. വൈദികരുടേയും വിശ്വാസികളുടേയും പുതിയ സംഘടനയാണ് ലഘുലേഖ വിതരണം ചെയ്തത്.

എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി കച്ചവടങ്ങളും വസ്തുതകളും എന്ന പേരിലാണ് ലഘുലേഖ പുറത്തിറങ്ങിയത്. സഭയ്ക്കുള്ളില്‍ തന്നെ പ്രശ്നം പരിഹരിക്കാന്‍ വൈദികര്‍ പരവാവധി ശ്രമിച്ചിരുന്നു. എന്നാല്‍ വര്‍ധിതമായ അസത്യ പ്രചരണങ്ങള്‍ക്ക് ഇത് തണലായി മാറുന്നത് കൊണ്ടാണ് വിശദീകരണം വേണ്ടിവന്നതെന്നും ഇതില്‍ പറയുന്നു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും രണ്ടു വൈദികരും ചേര്‍ന്ന് നടത്തിയ രഹസ്യ ഇടപാടാണ് ഭൂമി കച്ചവടം. മാര്‍ വര്‍ക്കി വിതയത്തില്‍ മെഡിക്കല്‍ കോളേജ് വേണ്ടെന്ന് തീരുമാനമെടുത്തിരുന്നു. ആ തീരുമാനം വകവെയ്ക്കാതെയാണ് കര്‍ദിനാള്‍ ആലഞ്ചേരി പദ്ധതിയുമായി മുന്നോട്ട് പോയതെന്നും ലഘുലേഖയില്‍ വിമര്‍ശിക്കുന്നു.

ഭൂമിയിടപാടില്‍ അതിരൂപതയ്ക്കുണ്ടായ നഷ്ടത്തിന്റെ കണക്കുകള്‍ അക്കമിട്ട് പറഞ്ഞിട്ടുണ്ട് ലഘുലേഖയില്‍. അധികാരത്തിന് വേണ്ടിയുള്ള വടംവലിയോ ലിറ്റര്‍ജി തര്‍ക്കങ്ങളോ അല്ല തെറ്റിനെതിരെ ശരിയുടെ ചെറുത്ത് നില്പ്പാണ് ഇപ്പോഴത്തെ പ്രതികരണത്തിന്റെ പിന്നിലെന്നും അതിരൂപത മൂവ്മെന്റ് ട്രാന്‍സ്പറന്‍സി എന്ന സംഘടന ഇറക്കിയ ലഘുലേഖയില്‍ പറയുന്നു.
 തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കും, പിന്തുണച്ച എല്ലാവര്‍ക്കും നന്ദി;  കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക