ഓം പ്രകാശ് റാവത്തിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു
Published on 21 January, 2018
ന്യൂഡല്‍ഹി: ഓം പ്രകാശ് റാവത്തിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി
നിയമിച്ചു. നിലവിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായ അചല്‍ കുമാര്‍ ജോതി
തിങ്കളാഴ്ച സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് റാവത്തിന്റെ നിയമനം.
പ്രതിരോധ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയായിരുന്ന റാവത്ത് മദ്ധ്യപ്രദേശ്
കേഡറില്‍ നിന്നുള്ള 1977 ബാച്ചിലെ ഐ.എ.എസ് ഓഫീസറാണ്. 2015 ല്‍
തെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുന്‍ സാമ്പത്തിക സെക്രട്ടറി അശോക് ലവാസയെ തെരഞ്ഞെടുപ്പ് കമ്മീഷണറായും നിയമിച്ചു. 1980 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അശോക്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല